ജപ്പാനില്‍ ശക്തമായ ഭൂകമ്പം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു: എണ്ണൂറോളം പേര്‍ക്ക് പരിക്ക്

ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. ഭൂചലനത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും...

ജപ്പാനില്‍ ശക്തമായ ഭൂകമ്പം; ഒമ്പത് പേര്‍ കൊല്ലപ്പെട്ടു: എണ്ണൂറോളം പേര്‍ക്ക് പരിക്ക്

Japan

ജപ്പാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം. ഭൂചലനത്തില്‍ ഒമ്പതുപേര്‍ മരിക്കുകയും എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് ആയിരക്കണക്കിന് പേര്‍ക്ക് താമസസ്ഥലം നഷ്ടമായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പികകുന്നു.

ക്യുഷു ദ്വീപിലെ കുമാമോട്ടോ നഗരമാണ് രാജ്യത്തെ വിറപ്പിച്ച ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാത്രി 9.26നാണ് ഇരുപത് സെക്കന്റോളം നീണ്ടുനിന്ന ഭൂചലനം ഉണ്ടായത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ സൈനികരും സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്.

ഭൂകമ്പത്തെ തുടര്‍ന്ന് കെട്ടിടങ്ങള്‍ ശക്തമായി കുലുങ്ങുകയും തുടര്‍ന്ന് തകര്‍ന്നുവീഴുകയുമായിരുന്നു. എന്നാല്‍ ഭൂകമ്പത്തില്‍ സുനാമി ഭീഷണിയില്ലെന്നും വരുന്ന ഒരാഴ്ചയോളം തുടര്‍ചലനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Read More >>