ഇക്വഡോര്‍ ഭൂചലനം: മരണസംഖ്യ 233

ക്വിറ്റോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 233...

ഇക്വഡോര്‍ ഭൂചലനം: മരണസംഖ്യ 233

equador

ക്വിറ്റോ: തെക്കേ അമേരിക്കന്‍ രാജ്യമായ ഇക്വഡോറില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 233 ആയി.800ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറു പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി വൈസ് പ്രസിഡന്റ് ജോര്‍ജ് ഗ്ലാസ് അറിയിച്ചു.

ശക്തമായ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ കൊളംബിയ, ഇക്വേഡോര്‍ തീരമേഖലയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

തീരപ്രദേശമായ മ്യൂസിന്‍ നഗരത്തിനു സമീപമാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രം. തലസ്ഥാനമായ ക്വിറ്റോയിലെ വന്‍കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ കുലുങ്ങിവിറച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. തീരദേശത്തെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം ഇക്വഡോറില്‍ ഉണ്ടായ വന്‍ ഭൂചലനത്തില്‍ മരിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. ഭൂചലനത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ താനും പങ്കുചേരുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു.

Story by
Read More >>