മറഞ്ഞു പോയ ഭൂമിയുടെ അവകാശികള്‍

'ഭൂമിയ്ക്കു വേണ്ടി തണൽ മരങ്ങൾ' എന്ന ആപ്തവാക്യവുമായി 2016 ഏപ്രിൽ 22 ന് ലോകം ഭൗമ ദിനമാചരിച്ചു. പ്രകൃതിയെ നശിപ്പിച്ച് ഭൂമിയ്ക്ക് വേണ്ടി വിലപിക്കുന്ന...

മറഞ്ഞു പോയ ഭൂമിയുടെ അവകാശികള്‍monk-seal

'ഭൂമിയ്ക്കു വേണ്ടി തണൽ മരങ്ങൾ' എന്ന ആപ്തവാക്യവുമായി 2016 ഏപ്രിൽ 22 ന് ലോകം ഭൗമ ദിനമാചരിച്ചു. പ്രകൃതിയെ നശിപ്പിച്ച് ഭൂമിയ്ക്ക് വേണ്ടി വിലപിക്കുന്ന മനുഷ്യന്റെ സ്വാർത്ഥയ്ക്ക് ദിനാചരണങ്ങൾ ഒരു മാറ്റവും വരുത്തുകയില്ല. പ്രതികരിച്ചു തുടങ്ങിയ പ്രകൃതിയ്ക്ക് മുന്നിൽ നിസ്സഹായരായി നോക്കി നിൽക്കുവാൻ മാത്രമെ മനുഷ്യന് സാധിക്കുകയുള്ളു. മരങ്ങൾ മുറിച്ചുമാറ്റി ഭൂമിയെ നഗ്നമാക്കുന്ന മനുഷ്യൻ നശിപ്പിക്കുന്നത് അവന്റെ ജീവിതത്തെ മാത്രമല്ല, ഇതര ജീവജാലങ്ങളെ കൂടിയാണ്. ഭൂമിയുടെ അവകാശികളുടെ സ്വാതന്ത്ര്യത്തെ

തടയുവാൻ നമ്മുക്ക് എന്താണ് അർഹത ?


ഒരിക്കൽ ഭൂമിയിൽ അധിവസിച്ചിരുന്ന പല ജീവജാലങ്ങളും ഇന്നില്ല.

പിൻറ്റാ ദ്വീപ് ആമകൾ

pinta-island-tortoise-catch-live-000-mvd6366593
ഇക്വഡോറിലുണ്ടായിരുന്ന ലോൺസം ജോർജ്ജ് എന്ന ഈ ആമയ്ക്കൊപ്പം 2012 ജൂൺ 24 ന് പിന്റാ ദ്വീപ് ആമകൾ എന്ന വർഗ്ഗം തന്നെ നാമാവശേഷമായി.

വെസ്റ്റ് ആഫ്രിക്കൻ റൈനോ

west-african-black-rhino-catch-live-gettyimages-540133673

വംശനാശം നേരിട്ടിരുന്ന വെസ്റ്റ് ആഫ്രിക്കൻ റൈനോയെ തേടിയു അതിന്റെ ആവാസ്ഥ പ്രദേശമായ കാമറണിൽ വിശദമായ തിരച്ചിൽ നടത്തിയിരുന്നു എങ്കിലും നിരാശയായിരുന്നു ഫലം.

സ്വർണ്ണ തവളകൾ:

toad

ഗോൾഡൻ ടോഡ് എന്നറിയപ്പെടുന്ന ഇവ 1987 മുതൽ നാമാവശേഷമായി വിലയിരുത്തപ്പെട്ടിരുന്നു. 1989 മുതൽ ഇവയുടെ വംശം നശിക്കപ്പെട്ടതായി ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തു.

കനേറിയൻ തീരപക്ഷി..

canarian-oyster-catcher

വെസ്റ്റ് ആഫ്രിക്കയുടെ കനേറിയൻ തീരത്ത് കണ്ടു വന്നിരുന്ന ഈ പറവകൾ ഇപ്പോളില്ല. ചിപ്പികളായിരുന്നു ഇവയുടെ പ്രധാന ഭക്ഷണം. ചിപ്പികളുടെ ദൗർലഭ്യം ഇവയുടെ നിലനിൽപ്പിനേയും ബാധിച്ചു. ചുവന്ന ചുണ്ടുകളും. കണ്ണുകളും ഉള്ള ഇവ 80കളിൽ ധാരാളമായി റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ 1994 ൽ കനേറിയൻ തീരപക്ഷിയുടെ വംശനാശം ഔദ്യോഗികമായി സ്ഥിതീകരിക്കപ്പെട്ടു.

ജാവൻ കടുവകൾ

javan-tiger

1970-കളിൽ വരെ ഇന്തോനേഷ്യൻ ജാവാദ്വീപിൽ അധിവസിച്ചിരുന്ന ജാവൻ കടുവകൾക്ക് വംശനാശം സ്ഥിതീകരിച്ചത് 1993 ഓടെയാണ്. ഇവയ്ക്ക് സുമാത്രൻ കടുവകളുമായി പല സാമ്യങ്ങളുമുണ്ടായിരുന്നു.

ബെയ്ജി ഡോൾഫിൻ

dolphin1

ചൈനയുടെ ബെയ്ജി ഡോൾഫിനുകളെ കണ്ടതായി അവസാനം റിപ്പോർട്ട് ചെയ്യപ്പെട്ടത് 2002ലാണ്.

ലിവർപൂൾ പ്രാവുകള്‍

nicobar-pigeon-wikipedia-
ഈ പറവകളിൽ ഇനിയും അവശേഷിക്കുന്നത് മേഴ്സിസൈഡ് മ്യൂസിയത്തിൽ മാത്രമാണ്. പച്ചയും നീലയും നിറമുള്ള ഇവയുടെ മനോഹാരിതയും ഇനി ഭൂമിയ്ക്കില്ല.

കരീബിയൻ നീർനായ

monk-seal

ഇവയെ അവസാനമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് 1952ലാണെങ്കിലും ഔദ്യോഗിക സ്ഥിതീകരണം ഉണ്ടായത് 2008ലായിരുന്നു. ക്രിസ്റ്റഫർ കൊളംബസ് കരീബിയൻ തീരത്തെത്തിയപ്പോൾ ഈ നീർനായ്ക്കളെ വേട്ടയാടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ കൊഴുപ്പ് ഉയോഗിച്ച് മെഷീനുകൾക്ക് വേണ്ട എണ്ണയും മറ്റും 1700,1800 കാലഘട്ടത്തിൽ വ്യാപകമായി ഉണ്ടാക്കിയിരുന്നു.

ടാസ്മാനിയൻ കടുവകൾ:

tt--wikipedia-

ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ വ്യാപകമായി കാണപ്പെട്ടിരുന്ന ടാസ്മാനിയൻ കടുവകൾ അവയുടെ ശരീര ഘടനകൊണ്ട് ഇതര കടുവകളിൽ നിന്നും കാഴ്ചയിൽ തന്നെ വ്യത്യസ്തരായിരുന്നു.