2016ല്‍ മാത്രം റോഡ്‌ നിയമങ്ങള്‍ ലംഘിച്ചതിന് ദുബായില്‍ ഒരു ലക്ഷം പിഴ ശിക്ഷകള്‍

ദുബായ്: അമിത വേഗം, ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയില്‍ മൊബൈല്‍ ഉപയോഗം, അപകടപരമായ രീതിയില്‍ വാഹനം വെട്ടിക്കല്‍ എന്നിവയാണ് ദുബായ്നഗരത്തിലെ പ്രധാന റോഡ്‌ നിയമ...

2016ല്‍ മാത്രം റോഡ്‌ നിയമങ്ങള്‍ ലംഘിച്ചതിന് ദുബായില്‍ ഒരു ലക്ഷം പിഴ ശിക്ഷകള്‍

dubai-police

ദുബായ്: അമിത വേഗം, ഡ്രൈവ് ചെയ്യുന്നതിന്റെ ഇടയില്‍ മൊബൈല്‍ ഉപയോഗം, അപകടപരമായ രീതിയില്‍ വാഹനം വെട്ടിക്കല്‍ എന്നിവയാണ് ദുബായ്നഗരത്തിലെ പ്രധാന റോഡ്‌ നിയമ ലംഘനങ്ങള്‍.

അബുദാബി ട്രാഫിക് പോലീസ് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഈ വര്‍ഷം ഇതുവരെ ഒരു ലക്ഷത്തില്‍പരം പിഴ ശിക്ഷകള്‍ ദുബായില്‍ ചാര്‍ജ് ചെയ്യപ്പെട്ടു കഴിഞ്ഞു. 2016ന്‍റെ ആദ്യ പാദത്തില്‍ വേഗ പരിധി ലംഘിച്ചതിനുള്ള പിഴ ശിക്ഷകളാണ് കൂടുതല്‍ എന്ന് അബുദാബി ട്രാഫിക് പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായ  ഖലീഫാ മുഹമ്മദ്‌ പറയുന്നു.


ദുബായില്‍ വേഗ പരിധി മണിക്കൂറില്‍ 60കിലോമീറ്റരാണ്.ഈ വര്‍ഷം ചാര്‍ജ് ചെയ്യപ്പെട്ട കേസുകളില്‍ 14%ത്തോളം ഈ വേഗ പരിധി ലംഘിച്ചതിനുള്ളതാണ്. 10% കേസുകള്‍ വണ്ടിഓടിക്കുന്നതിന്റെ ഇടയിലുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനും 8% സീറ്റ് ബെല്‍റ്റ്‌ നേരെ ഇടതതിനുമാണ്. നിരത്തുകളിലെ മത്സരയോട്ടവും, അശ്രദ്ധമായ രീതിയിലുള്ള വാഹനം വെട്ടിക്കലുമെല്ലാം ദുബായ് നിരത്തുകളില്‍ വര്‍ധിച്ചു വരുന്നതായി ഖലീഫ പറയുന്നു.

2016ല്‍ ഇതുവരെ റോഡില്‍ മത്സരയോട്ടം നടത്തിയതിന് 7൮ കേസുകള്‍ ചാര്‍ജ് ചെയ്യപ്പെട്ടു കഴിഞ്ഞു. അപകടപരമായ' രീതിയില്‍ വാഹനം ഓടിച്ചതിന്  5000ത്തില്‍ പരം ആളുകള്‍ക്ക് എതിരെ കേസുകളും എടുത്തിട്ടുണ്ട്.

വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ക്ക് എത്തിരെ ശക്തമായ നപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് അബുദാബിപോലീസ്.കൃത്യമായ ബോധവല്‍ക്കരണ ക്ലാസുകളും,ശക്തമായപിഴ ശിക്ഷകളുംകൊണ്ട് ഒരു പരിധി വരെ റോഡ്‌ അപകടങ്ങള്‍ കുറയ്ക്കാമെന്നവര്‍ പ്രതീക്ഷിക്കുന്നു.

Story by