പണക്കാരുടെ പട്ടികയില്‍ ദുബായ് ഒന്നാമത്

ദുബായ് :സമ്പന്നര്‍ തിങ്ങി പാര്‍ക്കുന്ന നഗരമായി ദുബായ്മാറുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പന്നര്‍ വസിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം...

പണക്കാരുടെ പട്ടികയില്‍ ദുബായ് ഒന്നാമത്

dubai

ദുബായ് :സമ്പന്നര്‍ തിങ്ങി പാര്‍ക്കുന്ന നഗരമായി ദുബായ്മാറുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പന്നര്‍ വസിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തായിരുന്ന ദുബായ് 2016ലെ കണക്കുകള്‍ പ്രകാരം  അഞ്ചാം സ്ഥാനത്താണ്‌. ലോകത്തെ പ്രമുഖ നഗരങ്ങളായ പാരീസ്, ഷാന്‍ങ്ങായി, സിഡ്നി എന്നിവയെ കടത്തി വെട്ടിയാണ്ദുബായ് ഈ മുന്നേറ്റം നടത്തിയിരിക്കുന്നതെന്ന് നൈറ്റ്‌ ഫ്രാങ്ക് വെല്‍ത്ത് റിപ്പോര്‍ട്ട്‌ 2016 സൂചിപിക്കുന്നു.


ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഏത് നിമിഷവും ഓടി എത്താന്‍ സാധിക്കുന്ന ഘടന തന്നെയാണ് ദുബായ് നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. 10 ഡോളര്‍ മില്ല്യണില്‍ കൂടുതല്‍ വരുമാനമുള്ള 10000ത്തില്‍ അധികം ആളുകള്‍ ദുബായ് നഗരത്തെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നുവെന്നാണ് കണക്കുകള്‍. പാരീസില്‍ 9500, മിയാമിയില്‍ 5400 എന്നിങ്ങനെയാണ് സമ്പന്നരുടെ എണ്ണം.

ആധുനിക സൗകര്യങ്ങളും കച്ചവടത്തിനു അനുയോജ്യമായ അന്തരീക്ഷവുമാണ് ദുബൈയുടെ ഏറ്റവും വലിയ പ്രത്യേകത. വിദ്യാഭ്യാസം, വാണിജ്യം, തൊഴില്‍ തുടങ്ങി ഏത് മേഘലയിലും ദുബായ് കഴിഞ്ഞകുറച്ചു വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ കൈവരിച്ച മിടുക്ക് മറ്റൊരു നഗരവും ഈ മേഘലകളില്‍ ഈ അടുത്ത കാലത്ത് ഒന്നും കൈവരിക്കാത്ത ഒന്നാണ്.

എമറൈറ്റ്സ് വിമാനകമ്പനി, ദുബായ് എയര്‍പോര്‍ട്ട്, പോര്‍ട്ട്‌ എന്നിവയുടെ വികസനത്തോടൊപ്പം കൂടുതല്‍ പുരോഗതിയുലേക്കും കച്ചവട സാധ്യതകളിലേക്കും നടന്നു നീങ്ങാനാണ് ദുബായ് ഇപ്പോള്‍ പദ്ധതിയിടുന്നത്. ആരോഗ്യ-വിദ്യാഭ്യാസ മേഘലകളിലും ദുബായ് തങ്ങളുടെതായ ഒരു വ്യക്തി മുദ്ര പതിപിക്കാന്‍ ശ്രമിക്കുന്നുവെന്നതും കൌതുകകരമായ ഒരുവസ്തുതയാണ്.

Story by