ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബായ് വിമാനത്താവളവും

ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബായ് വിമാനത്താവളവും ഇടം പിടിച്ചു. തിരക്കിന്റെ കാര്യത്തില്‍ അറ്റ്‌ലാന്റ്...

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബായ് വിമാനത്താവളവും

dubai-airport

ദുബായ്: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദുബായ് വിമാനത്താവളവും ഇടം പിടിച്ചു. തിരക്കിന്റെ കാര്യത്തില്‍ അറ്റ്‌ലാന്റ് വിമാനത്താവളം ഒന്നാം സ്ഥാനത്തും ബീജിംഗ്വിമാനത്താവളം രണ്ടാം സ്ഥാനത്തും എത്തിയപ്പോള്‍ ദുബായ് വിമാനത്താവളമാണ് മൂന്നാം സ്ഥാനത്ത്.

എയര്‍പോര്‍ട്‌സ് ഇന്റര്‍നാഷണലിന്റെ പട്ടികയിലാണ് തിരക്കേറിയ വിമാനത്താവളങ്ങളില്‍ ദുബായ് മൂന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ലോകത്തുള്ള 1144 വിമാനത്താവളങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.


2015 ലെ യാത്രക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. 2015 മാത്രം 77 ദശലക്ഷം പേര്‍ ദുബായ് വിമാനത്താവളം വഴി സഞ്ചരിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  യാത്രക്കാരുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനത്തിന്റെ വര്‍ധനയാണ് ദുബായ് വിമാത്താവളത്തില്‍ രേഖപ്പെടുത്തിയത്.

ചരക്കു ഗതാഗതത്തിന്റെ കാര്യത്തിലും ദുബായ് വിമാനത്താവളം മുന്‍പന്തിയിലാണ്. ഏറ്റവും ചരക്കു ഗതാഗതം നടക്കുന്ന ഇരുപത് വിമാനത്താവളങ്ങളുടെ പട്ടികയില്‍ ദോഹ വിമാനത്താവളം ഇടംപിടിച്ചു. 46 ശതമാനത്തോളം വര്‍ധനവാണ് ഈ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയത്.