ദുബായില്‍ ജൂണ്‍ അവസാനത്തോടെ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

ദുബായ് ഹെല്‍ത്ത് അതോറിറ്റി  നടപ്പാക്കി വരുന്ന നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ദതിയായ ഇസാഹ്ദ് 2016 ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. നിലവില്‍...

ദുബായില്‍ ജൂണ്‍ അവസാനത്തോടെ എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ്

medical-insurance

ദുബായ് ഹെല്‍ത്ത് അതോറിറ്റി  നടപ്പാക്കി വരുന്ന നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ദതിയായ ഇസാഹ്ദ് 2016 ജൂണ്‍ അവസാനത്തോടെ പൂര്‍ത്തിയാക്കും. നിലവില്‍ ദുബായിലെ പ്രവാസികളില്‍ 75% പേര്‍ക്കും  ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കുന്നുണ്ട്. നൂറില്‍ താഴെ തൊഴിലാളികള്‍  ജോലി ചെയ്യുന്ന സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തിയുള്ള ,പദ്ദതിയുടെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത് . 1000 ത്തിനു  മുകളില്‍ തൊഴിലാളികള്‍  ഉള്ള കമ്പനികളെ ഉള്‍പ്പെടുത്തിയുള്ള  ഒന്നാം ഘട്ടം 2014 ലും, 100 നും ആയിരത്തിനും ഇടക്ക് ഉള്ള കമ്പനികള്‍ ഉള്ള രണ്ടാം ഘട്ടം 2015 ലും ദുബായ് ഹെല്‍ത്ത് അതോറിറ്റി പൂര്ത്തീകരിച്ചിരുന്നു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ്   ഫോറിന്‍ അഫയേഴ്‌സിന്റെ സഹകരണത്തോടെ   ഇന്‍ഷുറന്‍സ് പദ്ദതിയെ വിസ അനുവദിക്കുന്നതും, പുതുക്കുന്നതുമായ നടപടികളുമായ്   ബന്ധിപ്പിച്ചത് പദ്ദതിയുടെ നിര്‍വഹണത്തെ വളരെയധികം സഹായിച്ചതായ് ദുബായ് ഹെല്‍ത്ത് അതോറിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. ഹൈദര്‍ അല്‍ യൂസഫ് പറഞ്ഞു. ജൂണ്‍ മാസത്തിനു മുന്‍പ് എല്ലാ തൊഴിലാളികള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കി നിയമ നടപടികള്‍ ഒഴിവാക്കാന്‍ അദ്ദേഹം എല്ലാ കമ്പനികളോടും ആവശ്യപ്പെട്ടു. ദുബായ് ഹെല്‍ത്ത് അതോറിറ്റി അംഗീകരിച്ച 46  ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും തൊഴിലുടമകള്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും, വ്യക്തികള്‍ക്കും ഇന്‍ഷുറന്‍സ് പാക്കേജുകള്‍ തിരഞ്ഞെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബായിലെ ഇന്‍ഷുറന്‍സ് നിയമപ്രകാരം തൊഴിലാളികളുടെ കുടുംബത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‌കേണ്ടതില്ല . തൊഴിലുടകള്‍ അവിവാഹിതരായവരെ മാത്രം നിയമിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയുള്ള നീക്കമാണിത്.

Read More >>