മദ്യപിച്ചു വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഇനി തടവുശിക്ഷയും

മദ്യപിച്ചു വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഇനി തടവുശിക്ഷയും. ഡ്രൈവര്‍മാര്‍ മദ്യപിച്ചുവെന്നോ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നോ പരിശോധനയില്‍ തെളിഞ്ഞാല്‍ പി...

മദ്യപിച്ചു വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഇനി തടവുശിക്ഷയും

HY05DRIVE_828149f

മദ്യപിച്ചു വാഹനമോടിച്ച് പിടിക്കപ്പെട്ടാല്‍ ഇനി തടവുശിക്ഷയും. ഡ്രൈവര്‍മാര്‍ മദ്യപിച്ചുവെന്നോ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നോ പരിശോധനയില്‍ തെളിഞ്ഞാല്‍ പിഴ ഈടാക്കുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്യുന്നതിനൊപ്പം തടവുശിക്ഷ കൂടി നല്‍കാനാണ് ഉത്തരവ്.

ജസ്റ്റീസ് കെ.എസ്. രാധാകൃഷ്ണന്‍ ചെയര്‍മാനായ സുപ്രീംകോടതി റോഡ് സുരക്ഷാ കമ്മിറ്റിയുടെ ഇതു സംബന്ധിച്ച നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്നു റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതും ലൈസന്‍സ് താത്കാലികമായി റദ്ദുചെയ്യുന്നതും മതിയായ ശിക്ഷയല്ലെന്നാണ് വിലയിരുത്തല്‍.


കുറ്റക്കാര്‍ക്ക് ആറു മാസത്തെ തടവുശിക്ഷയും 2,000 രൂപ പിഴയും ചുമത്തുകയാണ് ചെയ്യുക. തുടര്‍ന്ന് ഇവര്‍ കുറ്റം ആവര്‍ത്തിച്ചാല്‍ രണ്ടു വര്‍ഷത്തെ തടവും 3,000 രൂപ പിഴയും ചുമത്തുകയും മോട്ടോര്‍ വാഹന നിയമം 20-ാം വകുപ്പു പ്രകാരം ആറു മാസം ലൈസന്‍സ് റദ്ദ് ചെയ്യുകയും വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

റോഡ് നിയമങ്ങള്‍ പാലിക്കാതെ ചരക്കുഗതാഗത ഡ്രൈവിംഗ് നടത്തുന്നവരെ അപകടകരമായി വാഹനമോടിക്കല്‍ പരിധിയില്‍പ്പെടുത്തി ഇന്ത്യന്‍ ശിക്ഷാ നിയമം 279-ാം വകുപ്പു പ്രകാരമുള്ള പരമാവധി ശിക്ഷ നല്‍കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നും കമ്മിറ്റി അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. പ്രസ്തുത നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More >>