കേരളത്തില്‍ കടുത്ത വരള്‍ച്ചയ്ക്ക് പിന്നാലെയെത്തുന്ന കാലവര്‍ഷം തകര്‍ത്തു പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കടുത്ത വരള്‍ച്ചയ്ക്ക് അവസാനം കുറിച്ചുകൊണ്ടെത്തുന്ന കാലവര്‍ഷം ഇത്തവണ ശരാശരിയിലും അധികമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാലാവസ്ഥാ...

കേരളത്തില്‍ കടുത്ത വരള്‍ച്ചയ്ക്ക് പിന്നാലെയെത്തുന്ന കാലവര്‍ഷം തകര്‍ത്തു പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

DROUGHT

കടുത്ത വരള്‍ച്ചയ്ക്ക് അവസാനം കുറിച്ചുകൊണ്ടെത്തുന്ന കാലവര്‍ഷം ഇത്തവണ ശരാശരിയിലും അധികമായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ ലക്ഷ്മണ്‍ സിംഗ് റത്തോഡാണ് ഇക്കാര്യം അറിയിച്ചത്.  സംസ്ഥാനത്ത് 94 ശതമാനത്തിലേറെയാണ് അധിക മഴ ലഭിക്കാനുള്ള സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

എല്‍നിനോ ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇക്കുറി 104 മുതല്‍ 110 ശതമാനംവരെ അധിക മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ രാജ്യത്ത് മിക്കയിടത്തും ഇത്തവണ കാലവര്‍ഷം മികച്ച രീതിയില്‍ ലഭിക്കുമ്പോള്‍ തെക്കുകിഴക്ക് ഇന്ത്യയിലെ തമിഴ്‌നാട്, തെലുങ്കാന സംസ്ഥാനങ്ങളില്‍ കാലവര്‍ഷം ശരാശരിയിലും താഴയായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

എന്നാല്‍ കൊടും വരള്‍ച്ചകൊണ്ട് വാര്‍ത്തയിലിടംപിടിച്ച മറാത്തവാഡയില്‍ കാലവര്‍ഷം നല്ലവണ്ണം ലഭിക്കുമെന്നും ലക്ഷ്മണ്‍ സിംഗ് റത്തോഡ് പറഞ്ഞു. കേരളത്തില്‍ ജൂണ്‍ ഒന്നിനെത്തുന്ന തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം സെപ്റ്റംബര്‍ 31 വരെ മഴ സജീവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read More >>