ഐപിഎല്‍ മഹാരാഷ്ട്രയുടെ പുറത്തേക്ക്; പ്രതിഷേധവുമായി ദ്രാവിഡും ഗവാസ്ക്കറും

മഹാരാഷ്ട്ര: മഹാരാഷ്‌ട്രയില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവെക്കുന്ന നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സ...

ഐപിഎല്‍ മഹാരാഷ്ട്രയുടെ പുറത്തേക്ക്; പ്രതിഷേധവുമായി ദ്രാവിഡും ഗവാസ്ക്കറും

rahul-dravid-

മഹാരാഷ്ട്ര: മഹാരാഷ്‌ട്രയില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവെക്കുന്ന നടപടിക്കെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്മാരായ സുനില്‍ ഗാവസ്‌കറും രാഹുല്‍ ദ്രാവിഡും രംഗത്ത്.

വരള്‍ച്ചയുമായി കൂട്ടിക്കെട്ടി ഐപിഎല്‍ ഒമ്പതാം സീസണിലെ 13 മത്സരങ്ങള്‍ സംസ്ഥാനത്തേക്ക് പുറത്തേക്ക് മാറ്റാനുള്ള കോടതി വിധിയെ ഇരുവരും വിമര്‍ശിച്ചു.

വരള്‍ച്ചയെത്തുടര്‍ന്ന് വെള്ളമില്ലാത്ത അവസ്ഥ പ്രധാനപ്പെട്ട വിഷയം തന്നെയാണ്. കുടിവെള്ളം പോലുമില്ലാതെ ആളുകള്‍ കഷ്‌ടപ്പെടുകയും മരിക്കുകയും ചെയ്യുകയാണ്. എന്നാല്‍ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ മാറ്റിവച്ചതുകൊണ്ട് മാത്രം വരള്‍ച്ച  എങ്ങനെ പരിഹരിക്കാന്‍ സാധിക്കും. മത്സരങ്ങള്‍ മാറ്റിയത് കൊണ്ട് പ്രശ്‌നം തീരുമെങ്കില്‍ നമ്മള്‍ ക്രിക്കറ്റ് കളിക്കുന്നത് തന്നെ നിര്‍ത്തുകയാണ് വേണ്ടതെന്നും ഒരു പ്രമുഖ ദേശീയ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ദ്രാവിഡ് പറഞ്ഞു.


വരള്‍ച്ച രൂക്ഷമായതിനാല്‍ ജലക്ഷാമം പരിഹരിക്കാന്‍ വലിയ പദ്ധതികള്‍ ആവശ്യമാണെന്ന് പറഞ്ഞ ഗവാസ്ക്കര്‍ ജലക്ഷാമത്തെ  ക്രിക്കറ്റുമായി ബന്ധപ്പെടുത്തുന്നതില്‍ അര്‍ഥമില്ലയെന്നും കൂട്ടി ചേര്‍ത്തു.

ക്രിക്കറ്റ് മാത്രം നിര്‍ത്തിയത് കൊണ്ട് ജലക്ഷാമം തീരുമോ എന്ന് ചോദിച്ച അദ്ദേഹം  നീന്തലും ചെടികള്‍ നനക്കുന്നതും പോലുള്ള കാര്യങ്ങളും നിര്‍ത്താന്‍ സാധിക്കുന്നതാണോ എന്നും ആരാഞ്ഞു.

അതെ സമയം, കോടതി വിധിയെ തുടര്‍ന്ന് മുംബൈയില്‍ നടക്കാനിരുന്ന ഐപിഎല്‍ ഫൈനല്‍ മത്സരം ബാംഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക്മാറ്റി.മുംബൈയില്‍ നടക്കാനിരുന്ന മറ്റു മത്സരങ്ങള്‍ വിശാഖപട്ടണത്തില്‍ നടക്കും.മഹാരാഷ്ട്രയിലെ മറ്റു വേദികളില്‍ നടക്കേണ്ട മത്സരങ്ങള്‍ എങ്ങോട്ട് മാറ്റണമെന്ന കാര്യത്തില്‍ ബിസിസിഐ നാളെ ഒരു അന്തിമ തീരുമാനമെടുക്കും.

Read More >>