ഐപിഎൽ: റാഞ്ചിയും അസൗകര്യം അറിയിച്ചു

റാഞ്ചി: കടുത്ത ജലക്ഷാമത്തെത്തുടർന്ന് ഐപിഎൽ മൽസരങ്ങൾ റാഞ്ചിയിൽ നടത്താൻ കഴിയില്ലെന്നു ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഇൗ മാസം...

ഐപിഎൽ: റാഞ്ചിയും അസൗകര്യം അറിയിച്ചു

IPL

റാഞ്ചി: കടുത്ത ജലക്ഷാമത്തെത്തുടർന്ന് ഐപിഎൽ മൽസരങ്ങൾ റാഞ്ചിയിൽ നടത്താൻ കഴിയില്ലെന്നു ജാർഖണ്ഡ് സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കി. ഇൗ മാസം 30–നുശേഷം മഹാരാഷ്ട്രയിൽ മൽസരങ്ങൾ നടത്തുന്നത് മുംബൈ ഹൈക്കോടതി നിരോധിച്ചതിനെത്തുടർന്നു വേദിമാറ്റുന്ന 13 മൽസരങ്ങളിൽ ആറെണ്ണം റാഞ്ചിയിൽ നടത്താൻ കഴിയുമോയെന്നു ബിസിസിഐ ആരാഞ്ഞിരുന്നു.

എന്നാൽ സംസ്ഥാനം വരൾച്ചയുടെ പിടിയിലായതിനാൽ ജലക്ഷാമം രൂക്ഷമാണെന്നും മൽസരങ്ങൾക്കായി സ്റ്റേഡിയം ഒരുക്കാൻ ബുദ്ധിമുട്ടാണെന്നും സംസ്ഥാന സർക്കാർ അനുമതി നൽകിയാൽ രണ്ടു മൽസരം മാത്രം സംഘടിപ്പിക്കാമെന്നും ബിസിസിഐയെ അറിയിച്ചു.

ജലമെത്തിച്ചാൽ 15 ദിവസത്തിനകം സ്റ്റേഡിയം ഒരുക്കാമെന്നും ക്യുറേറ്റർ ബസുദേവ് ചാറ്റർജി വ്യക്തമാക്കി. കാൺപൂരും വരൾച്ചയുടെ പിടിയിലാണ് ഇൻഡോറിൽ കുംഭമേളയായതിനാൽ അസൗകര്യം അറിയിച്ചതിനെത്തുടർന്ന് റായ്പൂർ, വിശാഖപട്ടണം, ധർമശാലാ എന്നിവിടങ്ങളിലേക്ക് വേദി മാറ്റാനാണ് ഇപ്പോഴത്തെ ആലോചന.

Read More >>