ഇന്ത്യക്കാരായ കോള്‍സെന്‍റെര്‍ ജീവനക്കാരുടെ ഭാഷാശൈലിയെ പരിഹസിച്ച് ട്രംപ്.

ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഭാഷാശൈലിയെ പരിഹസിച്ച് അമേരിക്കയുടെ റിപബ്ളിക്ക് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ഒരു കാൾ സെൻററിലേക്ക്...

ഇന്ത്യക്കാരായ കോള്‍സെന്‍റെര്‍ ജീവനക്കാരുടെ ഭാഷാശൈലിയെ പരിഹസിച്ച്  ട്രംപ്.

donald-trump

ഇന്ത്യക്കാരുടെ ഇംഗ്ലീഷ് ഭാഷാശൈലിയെ പരിഹസിച്ച് അമേരിക്കയുടെ റിപബ്ളിക്ക് പ്രസിഡന്റ് സ്ഥാനാർത്ഥി ഡോണാള്‍ഡ് ട്രംപ്. അമേരിക്കയിലെ ഒരു കാൾ സെൻററിലേക്ക് വിളിച്ചാലുള്ള ഇപ്പോഴത്തെ അവസ്ഥയെന്ന രീതിയിലാണ് ട്രംപ് ഈ പരിഹാസം അഴിച്ചുവിടുന്നത്. ഡെലാവെയറിലുള്ള പാർട്ടി അനുഭാവികളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

ഞാൻ ഒരിക്കൽ എന്റെ ക്രെഡിറ്റ് കാർഡ് കമ്പനിയിലേക്ക് വിളിച്ചു. ഉപഭോക്ത സേവനങ്ങളെക്കുറിച്ച് അറിയാൻ വേണ്ടിയായിരുന്നു അത്.. ശതകോടീശ്വരനായ ട്രംപ് വിവരിച്ചു.


എന്താണ് സംഭവിച്ചത് എന്നൂഹിക്കാമെല്ലോ.. ഇന്ത്യയിൽ നിന്നുള്ളഒരാളോടാണ് സംസാരിക്കേണ്ടി വന്നത്. എന്തോരു ദുരിതമാണത്.


ഞാൻ ചോദിച്ചു: "നിങ്ങൾ എവിടെ നിന്നാണ്?"


മറുപടി:( പരിഹാസത്തിൽ ശബ്ദം മാറ്റി ) "ഞങ്ങൾ ഇന്ത്യക്കാരാണ്." 


ഞാൻ: "അത് വളരെ നന്നായിരിക്കുന്നു"  ( വികൃതമായ മുഖഭാവത്തോടു കൂടി ടെലിഫോൺ താഴ്ത്തി വയ്ക്കുന്നതായി അഭിനയിക്കുന്നു)


എന്നിട്ട് ട്രംപ് തന്റെ പ്രസംഗം തുടർന്നു.


"ഇന്ത്യ ഒരു മഹത്തരമായ രാജ്യമാണ്. അവിടെയുള്ള നേതാക്കൻമാരോട് എനിക്ക് യാതൊരു പരിഭവവുമില്ല. ഞാൻ പരിഭവിക്കുന്നത് ഇവിടെയുള്ള നേതാക്കൻമാരുടെ വിഡ്ഢിത്തത്തിലാണ്..."


"ചൈന, ജപ്പാൻ, വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങളോട് എനിക്ക് യാതോരു ദേഷ്യവുമില്ല. അവർ ധാരാളമായി പണമുണ്ടാക്കുന്നു. നമ്മുക്ക് അവകാശപ്പെട്ട ധനം അവർ സമ്പാദിക്കുന്നു."

അമേരിക്കയുടെ ബാങ്കിംഗ് - ക്രെഡിറ്റ് കാർഡ് സേവനങ്ങളുടെ ഏറ്റവും അധികം ബാങ്കിംഗ് സ്ഥാപനങ്ങളും ഉപഭോക്താക്കളും ഡെലാവെയറിലാണുള്ളത്.

Story by
Read More >>