ഇന്ത്യന്‍ ഉച്ചാരണത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രമ്പ്

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഉച്ചാരണത്തെ അനുകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പ്.ക്രെഡിറ്റ്...

ഇന്ത്യന്‍ ഉച്ചാരണത്തെ പരിഹസിച്ച് ഡൊണാള്‍ഡ് ട്രമ്പ്

donald-trump

വാഷിംഗ്ടണ്‍: ഇന്ത്യന്‍ ഉച്ചാരണത്തെ അനുകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്‌ളിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പ്.

ക്രെഡിറ്റ് കാര്‍ഡ് സംബന്ധിച്ച സംശയം തീര്‍ക്കാന്‍ കോള്‍ സെന്ററിലേക്ക് വിളിച്ച തനിക്ക് ഒരു ഇന്ത്യക്കാരനെയാണ് കിട്ടിയതെന്ന് പറഞ്ഞുകൊണ്ടാണ് ട്രമ്പ് പരിഹസിച്ച് ഉച്ചാരണം അനുകരിച്ചത്.

എന്നാല്‍ ഇന്ത്യ മഹത്തായ രാജ്യമാണെന്നും ഇന്ത്യയിലെ നേതാക്കളോട് തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താങ്കള്‍ ഒരു ഇന്ത്യക്കാരനോടാണ് സംസാരിക്കുന്നതെങ്കില്‍ എങ്ങനെയാണ് പ്രവൃത്തികള്‍ നടക്കുകയെന്നും ട്രമ്പ് അനുയായികളോട് ചോദിച്ചു. പ്രചരണ പരിപാടിക്കിടെ അനുയായികളെ അഭിസംബോധന ചെയ്യവേയാണ് ട്രമ്പിന്റെ പരിഹാസം.

Read More >>