പുനര്‍വിവാഹിതര്‍ക്ക് സഭാ സമിതികളില്‍ അയിത്തം; വിവാദ സര്‍ക്കുലറുമായി പെന്തക്കോസ്ത് സഭ

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സിലിനു കീഴിലുള്ള സഭകളില്‍ വിവാഹമോചിതരായവര്‍ പുനര്‍വിവാഹം ചെയ്യുന്നതും, അങ്ങനെ വിവാഹിതരായവര്‍  സഭാ...

പുനര്‍വിവാഹിതര്‍ക്ക് സഭാ സമിതികളില്‍ അയിത്തം; വിവാദ സര്‍ക്കുലറുമായി പെന്തക്കോസ്ത് സഭ

assemb

കൊല്ലം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗണ്‍സിലിനു കീഴിലുള്ള സഭകളില്‍ വിവാഹമോചിതരായവര്‍ പുനര്‍വിവാഹം ചെയ്യുന്നതും, അങ്ങനെ വിവാഹിതരായവര്‍  സഭാ സമിതികളില്‍ വരുന്നതും കര്‍ശനമായി വിലക്കണമെന്ന് സര്‍ക്കുലര്‍. മാര്‍ച്ച് 14 ന് ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനമായാണ് സര്‍കുലര്‍ രൂപത്തില്‍ സഭകള്‍ക്കയച്ചു കൊടുത്തത്.

പെന്തെക്കോസ്ത് സഭകളില്‍ വിവാഹമോചനം പതിവായതും,  പുനര്‍വിവാഹം പാസ്റ്റര്‍മാര്‍  നടത്തുന്നതും പതിവായതോടെയാണ്  ഇത്തരം  ഒരു  തീരുമാനത്തില്‍  എത്തിയത്  എന്നാണു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ പറയുന്നത്.


കൂടാതെ ഇതിനു മുമ്പ് ഇങ്ങനെയുള്ളവര്‍ക്ക് അംഗത്വം നല്‍കിയിട്ടുണ്ടെങ്കില്‍ അങ്ങനെയുള്ളവരെയും സഭാ കമ്മിറ്റിയിലേക്കോ സഭാ പ്രതിനിധികളായോ തെരെഞ്ഞെടുക്കുവാനോ മറ്റു യാതൊരു ഉത്തരവാദിത്തങ്ങള്‍ ഏല്‍പ്പിക്കാനോ പാടില്ലായെന്നും സര്‍ക്കുലറില്‍ പറയുന്നു.

സര്‍ക്കുലറിനെ എതിര്‍ത്തും അനുകൂലിച്ചും   ശക്തമായ ചര്‍ച്ചയാണ് പെന്തെക്കോസ്തു വിശ്വാസികളുടെ   സോഷ്യല്‍ മീഡിയ കൂട്ടായ്മകളില്‍ നടക്കുന്നത്. മറ്റു പെന്തെക്കോസ്തു സഭകളുടെ ഇക്കാര്യത്തിലുള്ള നിലപാടുകള്‍ പൊതുജനത്തിന് അറിയാന്‍ താത്പര്യമുണ്ടെന്നും പുറത്തു വരുന്ന അഭിപ്രായങ്ങള്‍ വ്യക്തമാക്കുന്നു.

Read More >>