പരവൂര്‍ വെടിക്കെട്ട് ദുരന്തം പോലീസിന്റെ അനാസ്ഥ മൂലമെന്ന് ജില്ല കളക്ടര്‍

പരവൂര്‍: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് പൊലീസിന്റെ അനാസ്ഥയെന്ന് കൊല്ലം ജില്ല കളക്ടര്‍ എ.ഷൈനമോള്‍.ജില്ല...

പരവൂര്‍ വെടിക്കെട്ട് ദുരന്തം പോലീസിന്റെ അനാസ്ഥ മൂലമെന്ന് ജില്ല കളക്ടര്‍

paravoor fire 2

പരവൂര്‍: പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിന് ഇടയാക്കിയത് പൊലീസിന്റെ അനാസ്ഥയെന്ന് കൊല്ലം ജില്ല കളക്ടര്‍ എ.ഷൈനമോള്‍.

ജില്ല ഭരണകൂടം അനുമതി നിഷേധിച്ച കമ്പ വെടിക്കെട്ടിന് പൊലീസ് എങ്ങനെയാണ് അനുമതി നല്‍കിയത് എന്ന് ചോദിച്ച കളക്ടര്‍ ഈ   വിഷയത്തില്‍ പോലീസിന്റെ മറുപടി ബാലിശമാണ് എന്നും പറഞ്ഞു. ജില്ല കളക്ടറായ  തന്റെ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ പൊലീസ് കാണിച്ച അനാസ്ഥയാണ് അപകടത്തിലേക്ക് നയിച്ചതെന്നും  എ.ഷൈനമോള്‍ പറഞ്ഞു.


ക്ഷേത്രത്തില്‍ സ്ഥലപരിമിതിയുള്ളതിനാല്‍ കമ്പം വെടിക്കെട്ട് നടത്താന്‍ അനുമതി നല്‍കരുതെന്ന് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതനുസരിച്ച് ക്ഷേത്രത്തില്‍ വെടിക്കെട്ട് നടത്തുന്നതിനു ജില്ല ഭരണകൂടം അനുമതി നല്‍കിയില്ല.  രണ്ടു ദിവസങ്ങള്‍ക്കു ശേഷം വെടിക്കെട്ട് നടത്താന്‍ അനുവദിക്കുന്നതില്‍ തെറ്റില്ലെന്ന്  കാട്ടി പൊലീസ് മറ്റൊരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ കാര്യങ്ങളില്‍ എങ്ങനെ വന്നെന്നറിയാത്തതിനാല്‍ നിരോധനവുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും കളക്ടര്‍ പറഞ്ഞു.

പൊലീസ് റിപ്പോര്‍ട്ടില്‍ എങ്ങനെ മാറ്റം വന്നെന്നതിനെക്കുറിച്ച് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും എ.ഷൈനമോള്‍ പറഞ്ഞു.