നടന്നത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച "മത്സര കമ്പം ?"

പുറ്റിങ്ങല്‍: ഇന്ന് പുലര്‍ച്ചെ പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ 300ഓളം പേര്‍ക്ക് ഗുരുതരമായ പരിക്ക് ഏല്‍ക്കുകയും 86...

നടന്നത് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ച "മത്സര കമ്പം ?"

temple-trajedy

പുറ്റിങ്ങല്‍: ഇന്ന് പുലര്‍ച്ചെ പരവൂര്‍ പുറ്റിങ്ങള്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ 300ഓളം പേര്‍ക്ക് ഗുരുതരമായ പരിക്ക് ഏല്‍ക്കുകയും 86 പേര്‍ ഇതിനോടകം മരണപ്പെടുകയും ചെയ്തു കഴിഞ്ഞു. വെടിക്കെട്ടിനിടയിൽ മുകളിലേക്ക് ഉയർന്ന അമിട്ട് താഴേക്ക്‌ വന്ന് കമ്പപ്പുരയിൽ പതിച്ച് പൊട്ടിയതാണ്‌ അപകടത്തിനു വഴി വെച്ചത്.

അപകടം നടന്നതിനു തൊട്ടു പിന്നാലെ, പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പം നടത്താന്‍ അനുമതിയില്ലായിരുന്നുവെന്ന പ്രസ്താവനയുമായി ജില്ല കലക്ടര്‍ രംഗത്ത്എത്തി. സമീപവാസികള്‍ വെടിക്കെട്ട് നടത്തരുതെന്ന് എന്നാവശ്യപ്പെട്ട് അധികൃതരേ സമീപിച്ചിരുന്നതായും ക്ഷേത്രത്തില്‍ മത്സര കമ്പം നടത്തണം എന്ന ആവശ്യം അംഗീകരിക്കാനാവില്ലയെന്ന്‍ ജില്ലഭരണകൂടം നിലപാട് എടുക്കുകയുമായിരുന്നു.വെടിക്കെട്ടിന് അനുമതി നിഷേധിച്ചു കൊണ്ടുള്ളകത്തിന്റെ പകര്‍പ്പ് നാരദ ന്യൂസിന് ലഭിച്ചു.


തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ഉമേഷാണ് കരാറുകാരന്‍.ഇയാള്‍ക്ക് എതിരെ പോലീസ്കേസ് രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ ഇപ്പോള്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

അനുമതി ഇല്ലാതെ നടന്ന വെടിക്കെട്ടാണ് ക്ഷേത്രത്തില്‍ നടന്നത്എന്ന് വ്യക്തമായതോടെ ഇത് ഗുരുതര വീഴ്ചയാണ് എന്ന്മന്ത്രി ഷിബു ബേബി ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജില്ല ഭരണകൂടം അനുമതി നിഷേധിച്ചിട്ടും എങ്ങനെ വെടിക്കെട്ട് നടന്നുവെന്നതിനെ പറ്റി അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

go

നടന്നത് വെറും വെടിക്കെട്ട്‌ മാത്രമല്ല മറിച്ച് മത്സര കമ്പം ആയിരുന്നുവെന്നും പരിപാടിയെ കുറിച്ച് നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ വ്യക്തമാക്കുന്നു. വര്‍ക്കല കൃഷ്ണന്‍കുട്ടി,കഴക്കൂട്ടം സുരേന്ദ്രന്‍ എന്നിവ്വര്‍ തമ്മില്‍ നടക്കുന്ന  മത്സരം എന്ന നിലയ്ക്കുള്ള  പോസ്റ്ററുകള്‍ പുറത്ത് വന്നിരുന്നു.

എംപിമാരായ പ്രേമചന്ദ്രന്‍,കൊടിക്കുന്നില്‍ സുരേഷ്,  തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നിവ്വര്‍ സംഭവ സ്ഥലത്ത് എത്തികഴിഞ്ഞു.മുഖ്യ മന്ത്രിയും ആഭ്യന്തര മന്ത്രിയും ഉടന്‍ എത്തി ചേരും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

Read More >>