ബിബി അയിഷയ്ക്ക് ഇപ്പോൾ സ്വപ്നങ്ങളുണ്ട്..

2010-ൽ ടൈം മാസികയുടെ മുഖചിത്രത്തിൽ വന്നതിലും സുന്ദരിയാണ് ഇപ്പോൾ ബിബി അയിഷ. (ബിബി എന്ന വാക്ക് ബഹുമാനാർഥം ഉപയോഗിക്കുന്ന പദമാണ്). മുൻപ് അയിഷയ്ക്ക്...

ബിബി അയിഷയ്ക്ക് ഇപ്പോൾ സ്വപ്നങ്ങളുണ്ട്..

aisha2010-ൽ ടൈം മാസികയുടെ മുഖചിത്രത്തിൽ വന്നതിലും സുന്ദരിയാണ് ഇപ്പോൾ ബിബി അയിഷ. (ബിബി എന്ന വാക്ക് ബഹുമാനാർഥം ഉപയോഗിക്കുന്ന പദമാണ്). മുൻപ് അയിഷയ്ക്ക് മുക്ക് നഷ്ടപ്പെട്ടിരുന്നു എന്ന് ഇപ്പോൾ ആരും പറയില്ല. ഗാർഹിക പീഡനത്തെ തുടർന്നു ഓടിപ്പോയതിന്റെ ശിക്ഷയായി അവളുടെ ഭർതൃവീട്ടുകാർ അത് ചെത്തിയെടുത്തിരുന്നു.

അമേരിക്ക പിൻ വാങ്ങുന്ന പക്ഷം അഫ്ഗാനിസ്ഥാനിലെ പല സ്ത്രീകൾക്കും സമാനമായ സാഹചര്യങ്ങൾ ഉണ്ടാവുമെന്ന് അയിഷയുടെ മുഖചിത്രത്തിനൊടൊപ്പം ടൈം മാഗസിൻ എഴുതി. അങ്ങനെയാണ് ലോകം അയിഷയെ ശ്രദ്ധിക്കുവാൻ തുടങ്ങുന്നത്.


ചെറുപ്രായത്തിൽ ജീവിതത്തിന്റെ കയ്പ്പ് അറിഞ്ഞവളാണ് അയിഷ. മാതാവിനെ നഷ്ടപ്പെട്ട ഒരു 14 വയസ്സുകാരിയുടെ വിവാഹം അതിനും രണ്ട് വർഷങ്ങൾക്ക് മുന്പ് അവളുടെ പിതാവ് ഒരു താലിബാൻ പോരാളിക്ക് നൽകിയ ഒരു വാക്കിന്റെ കച്ചവടമായിരുന്നു. അവളുടെ ഭർതൃവീട്ടുകാർക്ക് വീടിന്റെ പുറത്തുള്ള ഒരു കൂരയിൽ ഉറങ്ങുന്ന, ശബളം നൽകേണ്ടാത്ത ഒരു അടിമയായിരുന്നു അയിഷ.

ക്രൂരതയിൽ അതിജീവനം സാധ്യമല്ലാതിരുന്ന അയിഷ 18-വയസ്സിൽ രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ, സാമൂഹിക വ്യവസ്ഥിതിയിൽ വേരുറച്ച നാട്ടുകാർ അവളെ അന്വേഷിച്ചു കണ്ടെത്തി തിരികെ പിടിച്ചു കൊണ്ടുവന്നു ജയിലാക്കി. അഞ്ച് മാസങ്ങൾക്ക് ശേഷം അയിഷയെ ജയിലിൽ നിന്നും പുറത്തിറക്കിയ അവളുടെ പിതാവ്, അവളെ തിരികെ ഭർതൃ ഗൃഹത്തിലെത്തിച്ചു. ഇനിയും തന്റെ മകളെ ഉപദ്രവിക്കില്ലായെന്ന ഉറപ്പിൽ മേലായിരുന്നു അയിഷയെ വീണ്ടും ആ നരകത്തിൽ ഉപേക്ഷിക്കുവാൻ ആ പിതാവ് ശ്രമിച്ചതും.Bibi_Aisha_Cover_of_Time


നടന്നതാകട്ടെ, അവളുടെ ഭർത്താവ് അയിഷയെ അടുത്തുള്ള കുന്നിൻ മുകളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. കാഴ്ചക്കാരായ താലിബാനികളുടെ മുന്നിൽ വച്ച് ഭർതൃസഹോദരൻ അയിഷയുടെ കാതുകളും മൂക്കും ചെത്തിയെടുത്തു.മൃതപ്രായയായ അവളെ മലയിൽ ഉപേക്ഷിച്ചു അവർ തിരികെ പോയി.

"രാത്രിയിൽ എപ്പഴോ, ഒരു പ്രളയത്തിൽ എന്നപോലെ എനിക്ക് ശ്വാസം മുട്ടി. ഇതെവിടെ നിന്നാണ് ഇത്ര തണുത്ത വെള്ളം എന്നു ഞാൻ ഓർത്തു. നാവിൽ എത്തിയപ്പോളാണ് അതെന്റെ രക്തമാണെന്ന് എനിക്ക് മനസ്സിലായത്. എനിക്ക് കണ്ണു തുറക്കുവാനും കഴിയില്ലായിരുന്നു..."
അയിഷ CNN നു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യു.എസ് മിലിറ്ററി ക്യാമ്പിൽ ഉണ്ടായിരുന്ന സന്നദ്ധ പ്രവർത്തകരാണ് അവരുടെ ജീവൻ വീണ്ടെടുത്തത്. 10 ആഴ്ചകൾ മിലിറ്ററി ക്യാമ്പിൽ പ്രാഥമിക അടിയന്തര ശ്രുശൂഷകൾ ലഭിച്ചു.

ടൈം മാസികയിൽ വന്ന ഫീച്ചറിന് ശേഷം അയിഷയുടെ തുടർ ചികിൽസ സൗജന്യമായി കാലിഫോർണിയയിൽ വച്ച് നടന്നു. ഈ പെൺകുട്ടിയ്ക്കുണ്ടായ ദുരന്തങ്ങൾ അഫ്ഗാൻ വിരുദ്ധ ചർച്ചകൾക്ക് ആക്കം കൂട്ടി. ഞങ്ങൾ അഫ്ഗാനിൽ നിന്നും പിന്തിരിഞ്ഞാൽ എന്താണ് സംഭവിക്കുക എന്ന ചോദ്യവും ടൈമിന്റെ കവർ ചിത്രത്തിനോടൊപ്പം ഉണ്ടായിരുന്നു.

12 ലധികം മേജർ ശസ്ത്രക്രിയകളെ തുടർന്ന് അയിഷ ഇപ്പോൾ വൈരൂപ്യത്തെ മറികടന്നിരിക്കുന്നു. മെരിലാൻഡിൽ ജീവിക്കുന്ന ദമ്പതികളുടെ ദത്ത് പുത്രിയായ അയിഷയ്ക്ക് ഇപ്പോൾ സ്വപ്നങ്ങളുണ്ട്... ഇംഗ്ലീഷും കണക്കും പഠിക്കണം... ഒരു പോലീസ് ഉദ്യോഗസ്ഥയാകണം...

കണ്ണാടിയിൽ നോക്കാൻ ബിബി അയിഷയ്ക്ക് ഇപ്പോൾ ഭയമില്ല..