കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകന്‍

പിസ, ജിഗര്‍താണ്ട, ഇരൈവി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകും. പുതിയ ചിത്രത്തെ കുറിച്ച്...

കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രത്തില്‍ ധനുഷ് നായകന്‍

DHANUSH

പിസ, ജിഗര്‍താണ്ട, ഇരൈവി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ധനുഷ് നായകനാകും. പുതിയ ചിത്രത്തെ കുറിച്ച് കാര്‍ത്തിക് സുബ്ബരാജും ധനുഷും ട്വിറ്ററിലൂടെ അറിയിച്ചു. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും.

വിജയ് സേതുപതി, എസ്‌ജെ സൂര്യ, ബോബി സിംഹ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് സംവിധാനം ചെയ്ത ഇരൈവിയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.

തങ്കമകനാണ് ധനുഷിന്റേതായി പുറത്തിറങ്ങിയ ഏറ്റവും  ഒടുവിലത്തെ ചിത്രം. പ്രഭു സോളമന്റെ തൊടരി, ആര്‍എസ് ദുരൈ സെന്തില്‍കുമാറിന്റെ കൊടി, ഗൗതം മേനോന്റെ എന്നൈ നോക്കി പായും തോട്ട എന്നീ ചിത്രങ്ങളാണ് ധനുഷിന്റേതായി പുറത്തുവരാനിരിക്കുന്നത്.

ഇതുകൂടാതെ, ധനുഷ് അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം 'ദി ഫക്കീര്‍' ന്റെ ചിത്രീകരണവും പുരോഗമിക്കുന്നുണ്ട്.

Story by