ഇന്ത്യന്‍ വിവാഹ കമ്പോളത്തെ പരിഹസിക്കുന്ന വീഡിയോ വൈറലാകുന്നു

സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചട്ടക്കൂട്ടിൽ നാളിതു വരെ തളച്ചിട്ട പല അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുന്നവരുടെ ശബ്ദം ഇന്ന് 2016-ൽ വിരളമല്ല....

ഇന്ത്യന്‍ വിവാഹ കമ്പോളത്തെ പരിഹസിക്കുന്ന വീഡിയോ വൈറലാകുന്നു

pondati

സംസ്ക്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ചട്ടക്കൂട്ടിൽ നാളിതു വരെ തളച്ചിട്ട പല അനാചാരങ്ങൾക്കെതിരെ പ്രതികരിക്കുന്നവരുടെ ശബ്ദം ഇന്ന് 2016-ൽ വിരളമല്ല. എന്നിട്ടും മാറ്റങ്ങൾ വിദൂരമാണ്.. പ്രത്യേകിച്ച് വിവാഹകമ്പോളത്തിലെ സ്ത്രീകളുടെ അവസ്ഥ. ലിംഗസമത്വത്തെ കുറിച്ച് വാതോരാതെ വാചാലരാകുന്നവർ പോലും വിവാഹം എന്ന ഉടമ്പടിയിൽ പല ധാരണകളും തുടർന്നു വരുന്നു ... സ്വന്തം ജീവിതത്തിൽ അനാചാരങ്ങളെ എതിർക്കുവാൻ ശക്തിയില്ലാത്തത് പോലെ....


സാഹിത്യ 2016-ലെ പാരഡി മത്സരത്തിനാണ് മദ്രാസ് ഐ.ഐ.ടി യിലെ കൃപ വർഗ്ഗീസ്, അനു കൃപ ഇലാഗോ, അസ്മിത ഘോഷ് എന്നിവർ വ്യത്യസ്തമായ ഒരു വീഡിയോ തയ്യാറാക്കിയത്. 'Call me, may be' എന്ന കാർലി റേയുടെ ഇംഗ്ലീഷ് ഗാനത്തിന്റെ ചുവടുപിടിച്ചാണ് ഇവർ വീഡിയോ തയ്യാറാക്കിയത്.

ഇന്ത്യൻ വിവാഹ സൈറ്റുകളിൽ കണ്ടുവരുന്ന ഡിമാൻഡുകളുടെ ഒരു സംക്ഷിപ്ത പതിപ്പാണ് 'ബി ഔർ പോണ്ടാട്ടി' (Be our Pondati) എന്ന ഈ ആൽബം എന്നിവർ പറയുന്നു. മൂവരുടേയും ശബ്ദം പിന്നണിയിൽ നൽകി കൃപ വർഗ്ഗീസാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

മകന് വേണ്ടി നല്ലൊരു പോണ്ടാട്ടിയെ (ഭാര്യ) അന്വേഷിക്കുന്ന അമ്മയുടെ ആവശ്യങ്ങളാണ് 3 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഉള്ളത്. മകന്റെ ഗുണങ്ങളും മരുമകളിൽ നിന്ന് പ്രതീക്ഷിക്കുന്ന സദ്ഗുണങ്ങളും ലളിതമായി വിവരിച്ചിരിക്കുന്നു.6 അടി ഉയരമുള്ള അമ്മയുടെ ചെല്ലപുത്രനും സുമുഖനും സുന്ദരനുമായ മകന് അവന്‍റെ വിദ്യാഭ്യാസത്തിനു അനുയോജ്യമായ വധുവിനെ വേണം... മെലിഞ്ഞു വെളുത്ത സുന്ദരികളെ വേണം.അവള്‍ക്ക് ഫേസ്ബുക്കും വാട്സാപ്പും പാടില്ല. ജോലിക്ക് വേണമെങ്കില്‍ പോകാം പക്ഷെ വൈകുന്നേരം 5 ന്നു മുന്പ് വീട്ടില്‍ എത്തണം..മകന് വേണ്ടി  വടയും സാമ്പാറും ഉണ്ടാക്കേണ്ടതാണ്..വൈകാന്‍ പാടില്ല..എന്നിങ്ങനെ പോകുന്നു വരികള്‍.താല്പര്യം ഉള്ളവര്‍ അവരുണ്ടാക്കിയ ഷേപ്പ് മാറാത്ത വട്ട ചപ്പാത്തി അയച്ചു കൊടുക്കുവാനും അമ്മയുടെ ഡിമാന്‍ഡ് ആയി അവര്‍ പരിഹസിക്കുന്നു.

ഈ 3 പെൺകുട്ടികളുടെ ശബ്ദം വ്യത്യസ്തമായോരു പ്രതിഷേധമാണ് ... ഈണത്തിലും താളത്തിലും പരിഹാസത്തിന്റെ വരികളിൽ അവർ ഓർമ്മിപ്പിക്കുന്നു - ഇനിയുമേറെ മാറ്റങ്ങളുണ്ട്!

മാറ്റുവിന്‍ ചട്ടങ്ങളെ സ്വയം അതല്ലെങ്കില്‍, മാറ്റും അത് നിങ്ങളെ താന്‍! അവര്‍ സംസാരിക്കുന്നു... ഇന്ത്യ കേള്‍ക്കെട്ടെ..

Read More >>