ഇന്ത്യന്‍ ജിംനാസ്റ്റ് ദീപ കര്‍മാക്കറിന് ഒളിമ്പിക് യോഗ്യത

ഇന്ത്യന്‍ ജിമ്നാസ്റ്റിക്ക്സ് താരം ദീപ കര്‍മാക്കര്‍ റിയോ ഡി ജനീറോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടി. യോഗ്യത നേടുന്ന...

ഇന്ത്യന്‍ ജിംനാസ്റ്റ് ദീപ കര്‍മാക്കറിന് ഒളിമ്പിക് യോഗ്യത

deepa

ഇന്ത്യന്‍ ജിമ്നാസ്റ്റിക്ക്സ് താരം ദീപ കര്‍മാക്കര്‍ റിയോ ഡി ജനീറോയില്‍ നടക്കാനിരിക്കുന്ന ഒളിമ്പിക്സില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടി. യോഗ്യത നേടുന്ന ആദ്യ വനിതാ  ജിംനാസ്റ്റ് ആണ് ത്രിപുര സ്വദേശിനിയായ ദീപ.

ഒളിംപിക് യോഗ്യതാ മത്സരത്തില്‍ 52.698 പോയിന്റ് നേടിയാണ് ഇരുപത്തിരണ്ടുകാരിയായ ദീപ കടമ്പ കടന്നത്.  യോഗ്യതാ മത്സരത്തില്‍ ഏറെ വിഷമമുള്ള പ്രൊഡുന്‍വയില്‍ 15.066 പോയിന്റ് നേടി മുന്നിട്ടുനിന്ന ദീപ അല്പമെങ്കിലും പിന്നോക്കം പോയത്  അണ്‍ ഈവന്‍ ബാറിലാണ്.

ഇതില്‍ 11.700 പോയിന്റ് മാത്രമേ ദീപക്ക് നേടാനായുള്ളൂ. ബീമില്‍ 13.366 പോയിന്റും ഫ്‌ളോര്‍ എക്‌സര്‍സൈസില്‍ 11.700 പോയിന്റുമാണ് ദീപ കരസ്ഥമാക്കി.

1964ലാണ് അവസാനമായി ഒരു ഇന്ത്യന്‍ താരം ഒളിമ്പിക് ജിമ്നാസ്റ്റിക്സില്‍ മത്സരിച്ചത്.

Read More >>