ഡിസി ബുക്സ് 'വിശ്വ വിഖ്യാത തെറി' പുസ്തകമാക്കുന്നു

കേരളത്തിലെ പ്രമുഖ പ്രസാധകരായ ഡിസി ബുക്സ് തൃശൂര്‍ ഗുരുവായൂരപ്പന്‍ കോളേജ് മാഗസീന്‍ 'വിശ്വ വിഖ്യാത തെറി' പുസ്തകമാക്കുന്നു. ചരിത്രത്തില്‍ ആദ്യമായിയാണ്...

ഡിസി ബുക്സ്

guruvayoor

കേരളത്തിലെ പ്രമുഖ പ്രസാധകരായ ഡിസി ബുക്സ് തൃശൂര്‍ ഗുരുവായൂരപ്പന്‍ കോളേജ് മാഗസീന്‍ 'വിശ്വ വിഖ്യാത തെറി' പുസ്തകമാക്കുന്നു. ചരിത്രത്തില്‍ ആദ്യമായിയാണ് ഒരു കോളജ് മാഗസിൻ പുസ്തകമാകുന്നത്.

മാഗസീനില്‍ കോളേജിന്റെ പാരമ്പര്യത്തെയും വിദ്യാര്‍ഥികളുടെ സംസ്ക്കാരത്തെയും കളിയാക്കിയെന്നാരോപ്പിച്ച് എബിവിപി പ്രവർത്തകർ മാഗസിൻ കത്തിച്ചതോടെയാണ് വിശ്വ വിഖ്യാത തെറി കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.  ഫെയ്സ്ബുക്കിൽ അടക്കം വൈറലായി മാറിയ മാഗസിൻ കേരളത്തിലെ മുഴുവന്‍ ജനങ്ങളിലേക്കും എത്തിക്കുകയെന്ന ദൌത്യതോട് കൂടിയാണു ഡിസി ബുക്സ് ഏറ്റെടുത്തിരിക്കുന്നത്.


മലയാള ഭാഷയിലെ തെറി പദപ്രയോഗങ്ങളായി പരിഗണിക്കുന്ന ചെറ്റ,കഴുവേറി, കുണ്ടന്‍ തുടങ്ങിയ പദങ്ങള്‍ക്ക് നാം അറിയുന്നതിലും അപ്പുറം ഒരു അര്‍ഥമുണ്ട്,അതിന് മറ്റൊരു ചരിത്രമുണ്ട് എന്ന് സൂചിപിക്കുന്ന ലേഖനമാണ് ഈ കോളേജ് മാഗസീനിലെ മുഖ്യ ആകര്‍ഷണം.

തെറികളുടെ ചരിത്രം ചികഞ്ഞുപോകുമ്പോൾ ജാതീയമായ ഉച്ചനീചത്വങ്ങളിലേക്കും, എക്കാലത്തും പ്രബലമായ സവർണ ബോധത്തിലേക്കും നാമെത്തുന്നുവെന്ന് ഈ ലേഖനം പറയുന്നു.

Read More >>