കള്ളപ്പണം; ഡേവിഡ് കാമറൂണ്‍ കുറ്റം സമ്മതിച്ചു

ന്യൂയോര്‍ക്ക്: കള്ളപ്പണത്തിന്റെ ഓഹരി കൈയ്യില്‍ സൂക്ഷിച്ചിരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ കുറ്റസമ്മതം.2010ല്‍ താന്‍...

കള്ളപ്പണം; ഡേവിഡ് കാമറൂണ്‍ കുറ്റം സമ്മതിച്ചുDavid-Cameron-

ന്യൂയോര്‍ക്ക്: കള്ളപ്പണത്തിന്റെ ഓഹരി കൈയ്യില്‍ സൂക്ഷിച്ചിരുന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ കുറ്റസമ്മതം.

2010ല്‍ താന്‍ പ്രധാനമന്ത്രിയാകുന്നതിന് മുന്‍പുതന്നെ കള്ളപ്പണ ആസ്തികളെല്ലാം ബഹാമാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രസ്റ്റിന് വിറ്റതാണെന്നും തന്റെ അച്ഛന്റെ പേരിലുള്ള വിദേശ നിക്ഷേപത്തിന്റെ പേരിലാണ് താന്‍ വിവാദമായ പനാമ പേപ്പറുകളിലെ കള്ളപ്പണ രേഖകളില്‍ ഉള്‍പ്പെട്ടത്എന്നും കാമറൂണ്‍ വ്യക്തമാക്കി. 2010ല്‍ അന്തരിച്ച ഡേവിഡ് കാമറൂണിന്റെ അച്ഛന്‍ ഇവാന്‍ കാമറൂണ്‍ ഓഹരി ദല്ലാളായിരുന്നു.

30000പൗണ്ട് വില വരുന്ന ഓഹരികളാണ് കാമറൂണിന്റെ പേരിലുള്ളത്. ഇതിന് കൃത്യമായി ആദായ നികുതി അടയ്ക്കുന്നതായും നിയമപ്രകാരമാണ് ആസ്തികള്‍ വിറ്റതെന്നും അദ്ദേഹം  പറഞ്ഞു.

കള്ളപ്പണനിക്ഷേപത്തെകുറിച്ചുള്ള വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷമുണ്ടായ സമ്മര്‍ദ്ദത്തെതുടര്‍ന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍.പ്രധാന പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദമാണ് പനാമ രേഖകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ ഉണ്ടാകുന്നത്.

Read More >>