കേരളത്തിന് സാന്ത്വനവുമായി തിബത്തിന്റെ ആത്മീയാചാര്യന്‍

പരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ സംഭാവന നല്‍കി ദലൈലാമയുടെ സാന്ത്വനം. പരവൂര്‍ പുറ്റിങ്ങല്‍...

കേരളത്തിന് സാന്ത്വനവുമായി തിബത്തിന്റെ ആത്മീയാചാര്യന്‍

DALAI-LAMAപരവൂര്‍ വെടിക്കെട്ട് അപകടത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ലക്ഷം രൂപ സംഭാവന നല്‍കി ദലൈലാമയുടെ സാന്ത്വനം. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ 10 ലക്ഷം രൂപ സംഭാവന നല്‍കി. നൊബേല്‍ സമ്മാന ജേതാവു കൂടിയായ ദലൈലാമ ദുരന്തത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അപകടസ്ഥലത്ത് മികച്ച രീതിയിലുള്ള രക്ഷാ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ദലൈലാമ സംതൃപ്തിയും രേഖപ്പെടുത്തിയിരുന്നു. 112 പേര്‍ കൊല്ലപ്പെടുകയും 400ല്‍ അധികംപേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്ത പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ റഷ്യന്‍ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തിയിരുന്നു.

Read More >>