വടകര, എലത്തൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: ജെഡിയുവില്‍ പ്രതിഷേധം

കോഴിക്കോട്: വടകര, എലത്തൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള പ്രതിഷേധം അവസാനിക്കാതെ ജെഡിയു. എലത്തൂരില്‍ അവസാന നിമിഷം വരെ...

വടകര, എലത്തൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം: ജെഡിയുവില്‍ പ്രതിഷേധം

jdu

കോഴിക്കോട്: വടകര, എലത്തൂര്‍ സീറ്റുകളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള പ്രതിഷേധം അവസാനിക്കാതെ ജെഡിയു. എലത്തൂരില്‍ അവസാന നിമിഷം വരെ പരിഗണിക്കപ്പെട്ട യുവ ജനതാദള്‍ പ്രസിഡന്റ് സലീം മടവൂരിന് സീറ്റ് നിഷേധിച്ചതും വടകരയില്‍ പ്രാദേശിക ഘടകങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതുമാണ് പ്രതിഷേധത്തിന് കാരണം.

സാമുദായിക സന്തുലനം നിലനിര്‍ത്താനാണ് സലീമിനെ എലത്തൂരില്‍ നിന്നും മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. മനയത്ത് ചന്ദ്രനെതിരെ വിജിലന്‍സ് കേസുണ്ടെന്നും ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് ഒരു വിഭാഗം പറയുന്നത്. വടകരയില്‍ മനയത്ത് ചന്ദ്രനെ സ്ഥാനാര്‍തിയാക്കരുതെന്ന് ഒരു വിഭാഗം വാദിച്ചിരുന്നു.


നാലു വര്‍ഷം മുമ്പ് മന്ത്രി കെ.പി മോഹനന് സ്വീകരണം നല്‍കിയത് കാര്‍ഷിക സെമിനാറാണെന്ന് കാണിച്ച്  മൃഗസംരക്ഷണ വകുപ്പില്‍ തുക ഈടാക്കിയ കേസിലാണ് ചന്ദ്രനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്റെ പേരാണ് ഇവര്‍ മുമ്പോട്ടു വെച്ചത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞെങ്കിലും പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധത്തിന് അയവു വന്നിട്ടില്ല. പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്ന അവസ്ഥയുമുണ്ട്.