പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്രൈം ബ്രാഞ്ച്, ജുഡീഷ്യല്‍ അന്വേഷണങ്ങള്‍

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം അന്വേഷിക്കാന്‍ രണ്ട് അന്വേഷണ സംഘങ്ങള്‍. ജുഡീഷ്യല്‍, ക്രൈം ബ്രാഞ്ച് അന്വേഷണങ്ങളാണ് പ...

പരവൂര്‍ വെടിക്കെട്ട് ദുരന്തം: ക്രൈം ബ്രാഞ്ച്, ജുഡീഷ്യല്‍ അന്വേഷണങ്ങള്‍

Oommen_Chandy_8

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട് അപകടം അന്വേഷിക്കാന്‍ രണ്ട് അന്വേഷണ സംഘങ്ങള്‍. ജുഡീഷ്യല്‍, ക്രൈം ബ്രാഞ്ച് അന്വേഷണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എഡിജിപി അനന്തകൃഷ്ണനാണ് ക്രൈം ബ്രാഞ്ച് അന്വേഷണ ചുമതല. റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായരാണ് ജുഡീഷ്യല്‍ അന്വേഷണം നടത്തുക.

മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കമ്പക്കെട്ട് മത്സം നിയമവിരുദ്ധമാണെന്നും നിയമം കൂടുതല്‍ കര്‍ശനമാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.


അതേസമയം, അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചിലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ കണക്കനുസരിച്ച് 383 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2 ലക്ഷവും ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

അതിനിടയില്‍ അപകടവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. കരാറുകാരനായ സുരേന്ദ്രന്റെ തൊഴിലാളികളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. സുരേന്ദ്രന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തില്‍ മരിച്ചവരുടെ എണ്ണം 110 ആയി.

Read More >>