കോഴിക്കോട്ട് വിഷു പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു

വിഷു ആഘോഷിക്കുന്നതിനു വേണ്ടി പടക്കം നിര്‍മ്മിച്ച് പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് വടകര അഴിയൂരില്‍ കക്കടവില്‍...

കോഴിക്കോട്ട് വിഷു പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവ് മരിച്ചു

hqdefault

വിഷു ആഘോഷിക്കുന്നതിനു വേണ്ടി പടക്കം നിര്‍മ്മിച്ച് പൊട്ടിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് വടകര അഴിയൂരില്‍ കക്കടവില്‍ ബംഗ്ലാവില്‍ താഴെ രാഹുല്‍ ജിത്താണ് മരിച്ചത്. വിഷുവിന് ഉഗ്രശേഷിയുള്ള പടക്കം നിര്‍മ്മിച്ച് പൊട്ടിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്.

കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് സഫോടനമുണ്ടായത്. രാഹുല്‍ജിത്തും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് പടക്കം ഉണ്ടാക്കി പൊട്ടിച്ചത്. സ്‌ഫോടനത്തില്‍ പടക്കത്തിനുള്ളിലെ കരിങ്കല്‍ ചീളുകള്‍ പൊട്ടിത്തെറിച്ച് യുവാവിന്റെ ശരീരത്ത് തറയ്ക്കുകയായിരുന്നു.

രാഹുല്‍ജിത്തിന്റെ കൂട്ടുകാരില്‍ ഒരാള്‍ക്ക് പരിക്കുണ്ട്. മൃതദേഹം മാഹിയിലെ ആശുപത്രിയിലേക്ക് മാറ്റി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Read More >>