കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. നിലവിലെ പ്രതികള്‍തന്നെ കുറ്റക്കാരെന്നു സൂചിപ്പിച്ചാണ് ക്രൈംബ്രാഞ്ച്...

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

p-krishnapilla

കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. നിലവിലെ പ്രതികള്‍തന്നെ കുറ്റക്കാരെന്നു സൂചിപ്പിച്ചാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സിപിഎമ്മിലെ വിഭാഗീയതയാണു സ്മാരകം തകര്‍ക്കലിനു പിന്നിലെനനാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കേസില്‍ നേരത്തെ പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേരെ തന്നെ പ്രതികളാക്കിയാണു ക്രൈംബ്രാഞ്ച് ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ വ്യാഴാഴ്ച വൈകിട്ട് കുറ്റപത്രം സമര്‍പ്പിച്ചത്. വിഎസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് പി. ചന്ദ്രന്‍, കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി മുന്‍ സെക്രട്ടറി പി. സാബു, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദീപു, രാജേഷ് രാജന്‍, പ്രമോദ് എന്നിവരാണു കേസിലെ പ്രതികളായി കണ്ടെത്തിയിരുന്നത്.

പ്രതികള്‍ 2013 നവംബര്‍ ഒന്നിനു പുലര്‍ച്ചെ രണ്്ടുമണിയോടെ സ്മാരകത്തിന് തീവയ്പ് നടത്തിയശേഷം കൃഷ്ണപിള്ളയുടെ പ്രതിമയുടെ തലഭാഗം അടിച്ചുതകര്‍ത്തെന്നാണു കേസ്. കഞ്ഞിക്കുഴിയിലെ സിപിഎം വിഭാഗീയതയെത്തുടര്‍ന്നാണ് പ്രസ്തുത സംഭവം. കേസിലെ പ്രധാന സാക്ഷികളും സിപിഎമ്മുകാരാണ്.

Read More >>