ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും ശക്തി അളക്കാന്‍ സി പി എം വിമതര്‍

ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും ശക്തി അളക്കാന്‍ സി പി എം വിമതര്‍, കഴിഞ്ഞ തവണ യു ഡി എഫിന് കിട്ടിയ വോട്ടുകള്‍ ഇത്തവണ പെട്ടിമാറി വീഴും. സ്വത്രന്ത്ര...

ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും ശക്തി അളക്കാന്‍ സി പി എം വിമതര്‍

cpm

ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും ശക്തി അളക്കാന്‍ സി പി എം വിമതര്‍, കഴിഞ്ഞ തവണ യു ഡി എഫിന് കിട്ടിയ വോട്ടുകള്‍ ഇത്തവണ പെട്ടിമാറി വീഴും. സ്വത്രന്ത്ര സ്ഥാനര്‍ത്ഥികളോടാണ് വിമതരുടെ മത്സരമെന്ന് സി പിഎം.

പാലക്കാട്: ഒറ്റപ്പാലം, ഷൊര്‍ണൂര്‍ മണ്ഡലങ്ങളില്‍ സ്വതന്ത്രമുന്നണിയെന്ന പേരില്‍ സി പി എം വിമതര്‍ മത്സരിക്കും. ഒറ്റപ്പാലത്ത് പാര്‍ട്ടി മുന്‍ ഏരിയ കമ്മിറ്റിയംഗവും ലോക്കല്‍ സെക്രട്ടറിയും ഡി വൈ എഫ് ഐ മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എസ് ആര്‍ പ്രകാശും ഷൊര്‍ണൂരില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന എ രാധക്യഷ്ണനുമാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ ബുധനാഴ്ച്ച നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കും. ഒറ്റപ്പാലം നഗരസഭയിലെ 36 സീറ്റില്‍  സി പി എം വിമതര്‍ക്ക് അഞ്ച് കൗണ്‍സിലര്‍മാരുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സി പിഎമ്മിനാണ് നഗരസഭ ഭരണം. 2010 ല്‍  ഒറ്റപ്പാലം നഗരസഭയില്‍ 6 സീറ്റും അനങ്ങനടി പഞ്ചായത്തില്‍ 2 സീറ്റും വിമതര്‍ക്ക് ലഭിച്ചിരുന്നു.


എന്നാല്‍ ഇത്തവണ നഗരസഭയൊഴികെ ഒരിടത്തും വിമതര്‍ക്ക് സീറ്റുകളില്ല. ഒറ്റപ്പാലത്ത് നാലായിരത്തോളം വോട്ടുകള്‍ ഉണ്ടെന്നാണ് വിമതരുടെ അവകാശവാദം. ഷൊര്‍ണൂരില്‍ കഴിഞ്ഞ തവണ എം ആര്‍ മുരളിയുടെ ജനകീയ വികസന സമിതിയാണ് വിമത വേഷത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മുരളിയും സംഘവും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയതോടെ ഷൊര്‍ണൂരില്‍ വിമതര്‍ ഇല്ലാതായി. മുരളി പാര്‍ട്ടിയിലേക്ക് വന്ന ശേഷവും അസംത്യപ്തരായ അണികള്‍ ഷൊര്‍ണൂരില്‍ ഉണ്ടെന്നാണ് ഒറ്റപ്പാലത്തെ വിമതരുടെ പക്ഷം . ഈ വോട്ടുകള്‍ കൂടി സമാഹരിക്കാനാണ് മുന്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ എ രാധക്യഷ്ണന്‍ ഷൊര്‍ണൂരില്‍ മത്സരിക്കുന്നത്.

ഷൊര്‍ണൂരില്‍ കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിമതര്‍ മത്സരിച്ചിരുന്നില്ല. വാണിയംകുളത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം വിമതനായി മത്സരിച്ചു പരാജയപ്പെട്ടയാളാണ് ഷൊര്‍ണൂരിലെ സ്ഥാനാര്‍ത്ഥി രാധക്യഷ്ണന്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിജയിക്കാനാണെന്ന് ഷൊര്‍ണൂരില്‍ മത്സരിക്കുന്ന വിമത സ്ഥാനാര്‍ത്ഥി നാരദ ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സിപിഎം വിമതരുടെ വോട്ടുകള്‍ നേടിയിട്ടും യു ഡി എഫിന് വിജയിക്കാനായിട്ടില്ലെന്നും ഇത്തവണ വിമതരുടെ വോട്ടുകള്‍ യുഡിഎഫിന് കിട്ടാതെ പോകുന്നത് എല്‍ഡിഎഫിന്റെ വിജയസാദ്ധ്യത ഉയര്‍ത്തിയിരിക്കുകയാണെന്നും ഒറ്റപ്പാലത്തും ഷൊര്‍ണൂരിലും സി പി എമ്മിന് ഒരു ഭീഷണിയുമില്ലെന്നും പാര്‍ട്ടി ഉജ്ജ്വല വിജയം നേടുമെന്നും സി പി എം നേതാവ് നാരദ ന്യൂസിനോട് പറഞ്ഞു.

Read More >>