ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പ് ചിഹ്നമെന്ന ഖ്യാതിയിൽ ധാന്യ കതിരും അരിവാളുo

കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പ് ചിഹ്നമെന്ന ഖ്യാതിയിൽ ധാന്യ കതിരും  അരിവാളും .മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ വരെ തെരഞ്ഞെടുപ്പ് ച...

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പ് ചിഹ്നമെന്ന ഖ്യാതിയിൽ ധാന്യ കതിരും  അരിവാളുo

cpi


കോഴിക്കോട് : ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ തെരഞ്ഞെടുപ്പ് ചിഹ്നമെന്ന ഖ്യാതിയിൽ ധാന്യ കതിരും  അരിവാളും .മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ വരെ തെരഞ്ഞെടുപ്പ് ചിഹ്നങ്ങൾ മാറ്റുകയും മറ്റു ചിലത് പിളർപ്പിനെ തുടർന്ന് ചിഹ്നങ്ങൾ മാറ്റിയപ്പോഴും സി പി ഐ ധാന്യകതിർ അരിവാളിൽ തുടർന്നു .


ഒരെ ചിഹ്നത്തിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടിയായി ഇതോടെ സി പി ഐചരിത്രത്തിലിടം നേടി .  .ആദ്യ തെരഞ്ഞെടുപ്പ് നടന്ന  1951 നു ശേഷം 65 വർഷമായി ഇന്ത്യയിൽ ഒരെ ചിഹ്നത്തിൽ മത്സരിക്കുന്ന പാർട്ടിയാണ് സി പി ഐ . എ.കെ .ജി ഉൾപ്പടെയുള്ളവർ ധാന്യ കതിരും അരിവാളും 'ചിഹ്നത്തിലായിരുന്നു ജയിച്ചു കയറിയത് .1964ൽ സി പി ഐ പിളർന്നു സി പി എം രൂപീകരിച്ചെങ്കിലും ധാന്യക്കതിരും അരിവാളും സി പി ഐ ക്ക് ലഭിച്ചു .സി പി എം തെരഞ്ഞെടുപ്പ് ചിഹ്നമായി അരിവാളും ചുറ്റികയും നക്ഷത്രവും തെരഞ്ഞെടുത്തു .


ഉത്തരേന്ത്യയിൽ പ്രചാരണ വേദികളിൽ ചിഹ്നത്തെ  അരിവാളും ഗോതമ്പും ,അരിവാളും ചോളവും എന്നിങ്ങനെ പ്രാദേശികമായി കൃഷിയുടെ പേരിൽ വ്യത്യസ്തമാക്കാറുണ്ട് . എന്നാൽ ദക്ഷിണേന്ത്യയിൽ അരിവാളും നെൽ കതിരുമാണ് ചിഹ്നം .


കോൺഗ്രസ് മൂന്നു തവണയാണ് ചിഹ്നം മാറ്റിയത് .നെഹ്റു മുതൽ ശാസ്ത്രി വരെയുള്ള കാലത്തു നുകം വെച്ച കാളയായിരുന്നു ചിഹ്നം.പാർട്ടിയിലെ ഭിന്നതയെ തുടർന്ന് ഇന്ദിര ഗാന്ധി കോൺഗ്രസ് ഐ രൂപീകരിച്ചപ്പോൾ ചിഹ്നം പശുവും കിടാവുമായി .പിന്നീട് കോൺഗ്രസ് കൈപ്പത്തി ചിഹ്നം സ്വീകരിച്ചു .ജനതാ പാർട്ടിയുടെ ചിഹ്നമായ ചക്രത്തിനുള്ളിലെ കലപ്പയേന്തിയ കർഷകനും ഒരു കാലത്ത് പ്രശസ്തമായിരുന്നു .പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് അതും ചരിത്രമായി .

Read More >>