ഫെയ്‌സ്ബുക്കില്‍ പുലിവാല് പിടിച്ച് വിഎസ്

തിരുവനന്തപുരം: ഫെയ്‌സ്ബുക്കില്‍ പുലിവാല് പിടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഒരാഴ്ച്ച മുമ്പാണ് വിഎസ് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്ന...

ഫെയ്‌സ്ബുക്കില്‍ പുലിവാല് പിടിച്ച് വിഎസ്

vs-fb

തിരുവനന്തപുരം: ഫെയ്‌സ്ബുക്കില്‍ പുലിവാല് പിടിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഒരാഴ്ച്ച മുമ്പാണ് വിഎസ് ഫെയ്‌സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങുന്നത്. അന്ന് മുതല്‍ തന്നെ നിരവധി വിവാദങ്ങളും തലപൊക്കി തുടങ്ങിയിരുന്നു.

ഫെയ്‌സ്ബുക്കില്‍ എത്തിയതിന് ശേഷം വെട്ടുംതിരുത്തും മറുപടിയുമായി വിഎസിന്റെ അക്കൗണ്ട് സജീവമാണ്. ഉമ്മന്‍ചാണ്ടിക്കും വിഎം സുധീരനുമുള്‍പ്പെടെയുള്ളവര്‍ക്കെതിരെയും യുഡിഎഫിന്റെ മദ്യനയത്തിനെതിരേയും ഫെയ്‌സ്ബുക്ക് വഴി വിഎസ് ആഞ്ഞടിച്ചിരുന്നു. ഇതിനിടയിലാണ് പിണറായി വിജയന്റെ പാര്‍ട്ടി വിരുദ്ധ പരാമര്‍ശം വാര്‍ത്തയാകുന്നത്. ഇതിനെതിരെ വിഎസ് മാധ്യമങ്ങളിലൂടെ പ്രതികരിക്കുമെന്നാണ് അടുത്ത കേന്ദ്രങ്ങള്‍ സൂചന നല്‍കിയിരുന്നത്. എന്നാല്‍ ഇതിനായി വിഎസ് തിരഞ്ഞെടുത്ത മാധ്യമവും ഫെയ്‌സ്ബുക്കായിരുന്നു.


പക്ഷേ, ആ പ്രതികരണവും വിവാദമായി. '...അതുകൊണ്ട് ഞാന്‍ വീണ്ടും ആവര്‍ത്തിച്ച് പറയട്ടെ തെറ്റിദ്ധാരണയ്ക്കും, തെറ്റായ വ്യാഖ്യാനങ്ങള്‍ക്കും ഇടനല്‍കിയേക്കാവുന്ന വാക്കുകള്‍ അബദ്ധവശാല്‍ പോലും ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളില്‍ നിന്നും ഉണ്ടാവാന്‍ പാടില്ല' എന്ന് എന്ന പരാമര്‍ശം വിവാദമായപ്പോള്‍ അത് തിരുത്തിയുള്ള പോസ്റ്റില്‍ പറഞ്ഞത് 'ആര്‍ക്കും ഒരു മുന്നറിയിപ്പും ഉപദേശവും ഞാന്‍ നല്‍കിയിട്ടില്ല'. എന്നായിരുന്നു.

vs-fb-postഉമ്മന്‍ചാണ്ടിക്കുള്ള മറുപടി പോസ്റ്റില്‍ ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശമാണ് പുതിയ വിവാദം.

'ലാവ്‌ലിന്‍ കേസ്- ഇക്കാര്യത്തില്‍ എന്റെ നിലാപാട് വിചാരണ കോടതിയുടെ വിധി വന്ന അന്ന് തന്നെ ഞാന്‍ വ്യക്തമാക്കിയതാണ്. ആ കോടതി വിധിക്കെതിരെ മറ്റൊരു മേല്‍കോടതി വിധി വരുന്നത് വരെ എന്റെ നിലപാടിലും മാറ്റമില്ല' എന്നായിരുന്നു ആദ്യത്തെ പോസ്റ്റ്. പിന്നീട് 'ആ കോടതി വിധിക്കെതിരെ മറ്റൊരു മേല്‍കോടതി വിധി വരുന്നത് വരെ എന്റെ നിലപാടിലും മാറ്റമില്ല' എന്ന ഭാഗം എഡിറ്റ് ചെയ്ത് കളയുകയായിരുന്നു.

ലാവ്‌ലിന്‍ കേസില്‍ വിഎസിന് ഇപ്പോഴും അഭിപ്രായ വ്യത്യാസമുണ്ടെന്ന് സൂചന നല്‍കുന്ന ഭാഗമാണ് വെട്ടിക്കളഞ്ഞത്. വിവാദ പരാമര്‍ശം ഒഴിവാക്കിയത് പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണെന്ന് വ്യക്തമാണ്. രാവിലെ വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ ഇതുസംബന്ധിച്ച സൂചനയും നല്‍കിയിരുന്നു.

Read More >>