കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും: മുഖ്യമന്ത്രി

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട്...

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും: മുഖ്യമന്ത്രി

oommen chandy copy

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഡല്‍ഹിയില്‍ നിന്നും മടങ്ങിയെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും കൂടുതല്‍ പ്രതികരണം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷം നല്‍കാമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രി മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടിയും അദ്ദേഹം നല്‍കിയില്ല.

രാവിലെ നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടിലെത്തിയ മുഖ്യമന്ത്രിയുമായി എ ഗ്രൂപ്പ് നേതാക്കളും മന്ത്രിമാരുമായ കെസി ജോസഫ്, കെ ബാബു, ബെന്നി ബെഹനാന്‍ എംഎല്‍എ, ഡൊമനിക് പ്രസന്റേഷന്‍ എന്നിവര്‍ ചര്‍ച്ച നടത്തി.