ചര്‍ച്ചകളില്‍ ‘വലിയ പുരോഗതി’; പക്ഷെ തര്‍ക്കം തുടരുന്നു

ന്യുഡല്‍ഹി: ഉമ്മന്‍ ചാണ്ടിയും വിഎം സുധീരനും അവരവരുടെ  നിലപാടില്‍ ഉറച്ചു ഉറച്ചു നിന്നതോടെ കെ ബാബു കെസി ജോസഫ് തുടങ്ങി മന്ത്രിമാരുടെ അടക്കം ഏഴു...

ചര്‍ച്ചകളില്‍ ‘വലിയ പുരോഗതി’;  പക്ഷെ  തര്‍ക്കം തുടരുന്നു

umman-chandi-seat

ന്യുഡല്‍ഹി: ഉമ്മന്‍ ചാണ്ടിയും വിഎം സുധീരനും അവരവരുടെ  നിലപാടില്‍ ഉറച്ചു ഉറച്ചു നിന്നതോടെ കെ ബാബു കെസി ജോസഫ് തുടങ്ങി മന്ത്രിമാരുടെ അടക്കം ഏഴു മണ്ഡലങ്ങളുടെ കാര്യത്തില്‍ തര്‍ക്കം തുടരുകയാണ്. ചര്‍ച്ചകളില്‍ ‘വലിയ പുരോഗതി’ ഉണ്ടായെന്നാണ് കേരള നേതാക്കള്‍  പറയുന്നത്.

എന്നാല്‍  കേരളത്തിലെ എന്നാല്‍ കോണ്‍ഗ്രസ് സീറ്റ്  തര്‍ക്കത്തിന്റെ കുരുക്കഴിക്കാന്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ  അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുടെ ആദ്യയോഗത്തിനു കഴിഞ്ഞില്ല എന്നാണു പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. രാത്രിവരെ നീണ്ട കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗത്തിനു ശേഷം സോണിയയുടെ സാന്നിധ്യത്തില്‍ കേരള നേതാക്കളുടെ ചര്‍ച്ച വീണ്ടും നടന്നു. പ്രശ്‌നത്തിന് സംസ്ഥാന നേതാക്കള്‍തന്നെ തീര്‍പ്പുണ്ടാക്കണമെന്നാണ് സോണിയ യുടെ നിലപാട്. തുടര്‍ന്ന്, സുധീരനും ചെന്നിത്തലയുമായി എ.കെ. ആന്റണി സോണിയയുടെ വസതിക്കു മുന്നില്‍നിന്ന് വീണ്ടും അനൗപചാരിക ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതില്‍ പങ്കെടുക്കാന്‍ കൂട്ടാക്കാതെ ഉമ്മന്‍ ചാണ്ടി കാറില്‍ കയറി കേരള ഹൗസിലേക്ക്മടങ്ങുകയായിരുന്നു.


നിലവിലെ   39 എം എല്‍ എ മാരില്‍ 32 പേര്‍ക്കും വീണ്ടും മത്സരിക്കാന്‍ കേന്ദ്ര തെരഞ്ഞടുപ്പ് സമിതി അംഗീകാരം നല്‍കി. ഇവരെ കൂടാതെ രാഹുല്‍ ഗാന്ധിയുടെ നോമിനി ആയി പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളിയും, ചേര്‍ത്തലയില്‍ എസ് ശരതും മത്സരിക്കും. സ്ഥാനാര്‍ഥിയാക്കരുതെന്ന് അഭ്യര്‍ഥിച്ചു കത്തു നല്‍കിയ ടി.എന്‍. പ്രതാപന്‍റെ പേര്‍ സുധീരന്‍ കയ്പമംഗലത്തു പ്രതാപന്റെ പേരു നിര്‍ദേശിക്കുകയായിരുന്നു തുടര്‍ന്ന്  രാഹുല്‍ ഗാന്ധി ക്ഷണിച്ചുവരുത്തി മത്സരിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ചു ടി.എന്‍. പ്രതാപന്‍ മത്സരിക്കുമെന്ന് അറിയിച്ചു.