തമിഴ്‌നാട് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 41 സീറ്റില്‍ മത്സരിക്കും

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 41 സീറ്റില്‍ മത്സരിക്കും.മുതിര്‍ന്ന കോണ്‍ഗ്രസ്...

തമിഴ്‌നാട് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 41 സീറ്റില്‍ മത്സരിക്കും

dmk-congress

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഡിഎംകെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 41 സീറ്റില്‍ മത്സരിക്കും.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, മുകുള്‍ വാസ്‌നിക് എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കരുണാനിധിയും ടിഎന്‍സിസി നേതാവ് ഇവികെഎസ് ഇളങ്കോവനും നടത്തിയ ചര്‍ച്ചയിലാണ് ധാരണയിലെത്തിയത്. ഡിഎംകെ ട്രഷറര്‍ എംകെ സ്റ്റാലിന്‍, കനിമൊഴി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.


തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കാന്‍ ധാരണയായി. ഏതൊക്കെയിടങ്ങളിലാണ് കോണ്‍ഗ്രസ് മത്സരിക്കുക എന്ന കാര്യത്തില്‍ ഒരാഴ്ച്ചക്കുള്ളില്‍ ധാരണയാകും. ഇന്ന് വൈകുന്നേരം ഇതുസംബന്ധിച്ച് ഡിഎംകെ-കോണ്‍ഗ്രസ് നേതാക്കളുടെ ചര്‍ച്ച നടക്കും.

നിയമസഭാ തിരഞ്ഞെടുപ്പില്‍ കരുണാനിധിയുടെ നേതൃത്വത്തില്‍ സഖ്യം അധികാരത്തിലേറുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം ഗുലാം നബി ആസാദ് പറഞ്ഞു. അതേസമയം, സഖ്യം അധികാരത്തിലേറിയാല്‍ സര്‍ക്കാരില്‍ കോണ്‍ഗ്രസിന് പങ്കാളിത്തമുണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തമായ മറുപടി ലഭിച്ചില്ല.

യുപിഎ സര്‍ക്കാരിന്റെ ഭാഗമായിരുന്ന ഡിഎംകെ ശ്രീലങ്കന്‍ തമിഴരുടെ പ്രശ്‌നത്തില്‍ യുപിഎ സര്‍ക്കാര്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് സഖ്യം പിരിയുന്നത്. പിന്നീട് 2014 ല്‍ നടന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇരു കക്ഷികളും ഒറ്റക്ക് മത്സരിച്ചെങ്കിലും ഒരു സീറ്റ് പോലും നേടിയിരുന്നില്ല.