കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു; സോണിയ വിളിച്ച ചര്‍ച്ചയും പരാജയം

ഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ആര് മത്സരിക്കണം ആര് മത്സരിക്കണ്ട എന്ന കാര്യത്തില്‍ ഇന്നും തീരുമാനമുണ്ടായില്ല. ഇന്നും  സീറ്റ്...

കോണ്‍ഗ്രസില്‍ പ്രതിസന്ധി തുടരുന്നു; സോണിയ വിളിച്ച ചര്‍ച്ചയും പരാജയം

oommen-chandy-1

ഡല്‍ഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ ആര് മത്സരിക്കണം ആര് മത്സരിക്കണ്ട എന്ന കാര്യത്തില്‍ ഇന്നും തീരുമാനമുണ്ടായില്ല. ഇന്നും  സീറ്റ് ചര്‍ച്ചകള്‍ എങ്ങും എത്താതെ അവസാനിച്ചതോടു കൂടി കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയം കടുത്ത പ്രതിസന്ധിയിലേക്ക്നീങ്ങുകയാണ്.

തര്‍ക്കം നിലനില്‍ക്കുന്ന അഞ്ച് സീറ്റുകളില്‍ പരിഹാരമുണ്ടാക്കാന്‍ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ചകള്‍ നടന്നുവെങ്കിലും രാത്രി വൈകി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു.


കെ.ബാബു, അടൂര്‍ പ്രകാശ് എന്നിവരെ മാറ്റി നിര്‍ത്തണമെന്ന് രാഹുല്‍ ഗാന്ധി ഉമ്മന്‍ ചാണ്ടിയോട് ആവശ്യപ്പെട്ടുവെങ്കിലും ഉമ്മന്‍ ചാണ്ടി അതിന് തയ്യാറായില്ലയെന്ന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപിക്കുന്നു. അതെ സമയം കെ.ബാബുവിനേയും അടൂര്‍ പ്രകാശിനേയും മാറ്റി നിര്‍ത്താന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായാല്‍ ബെന്നി ബഹ്നനന്‍, കെ.സി ജോസഫ് എന്നിവരുടെ കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്ക് തയ്യാറാണ് എന്ന് സുധീരന്‍ ഹൈ കമാന്റിനെ അറിയിച്ചുവെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു.

ചര്‍ച്ചകള്‍ അവസാനിപ്പിച്ച് മുഖ്യമന്ത്രി നാളെ കേരളത്തിലേക്ക് തിരികെ പോരും എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. കെപിസിസിസ് അധ്യക്ഷന്‍ വിഎം സുധീരനും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയും ഡല്‍ഹിയില്‍ തുടരും. മുഖ്യമന്ത്രിയുടെ മടങ്ങി പോക്കിനെ കുറിച്ച് " തിരക്കുള്ളവരാണ് പെട്ടന്ന് മടങ്ങുന്നത്" എന്നായിരുന്നു സുധീരന്റെ പ്രതികരണം.

ആരോപണ വിധേയരായ മന്ത്രിമാരെ മത്സരിപ്പിക്കരുതെന്ന നിലപാടില്‍ വി.എം. സുധീരന്‍ ഉറച്ചു നില്‍ക്കുകയും, കെ. ബാബു, അടൂര്‍ പ്രകാശ്, ബെന്നി ബെഹനാന്‍ എന്നിവരടക്കമുള്ളവരെ മത്സരിപ്പിച്ചേ മതിയാകൂ എന്ന നിലപാടില്‍ വിട്ടുവീഴ്ചയ്ക്ക് ഉമ്മന്‍ ചാണ്ടിയും തയാറാകാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.

പ്രശ്ന പരിഹാരം വക്കിലെത്തി നില്‍ക്കുകയാണെന്നും തര്‍ക്ക സീറ്റുകളില്‍ എഐസിസിയാകും അന്തിമ തീരുമാനമെടുക്കുകയെന്നും  വി.എം. സുധീരന്‍ പറയുന്നുണ്ട് എങ്കിലും കോണ്‍ഗ്രസ്സ് സ്ഥാഥാനാര്‍ഥി പ്രഖ്യാപനം ഇനിയും വൈകാന്‍ തന്നെയാണ് സാധ്യത.