തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

സുരക്ഷാ മാനദണ്ഡങ്ങളും കോടതി നിര്‍ദേശവും കര്‍ശനമായി പാലിച്ച് തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പതിവുപോലെ...

തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

oommen-chandy

സുരക്ഷാ മാനദണ്ഡങ്ങളും കോടതി നിര്‍ദേശവും കര്‍ശനമായി പാലിച്ച് തൃശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പതിവുപോലെ ആനയെഴുന്നെള്ളത്ത് പൂരത്തിനുണ്ടാകുമെന്നും എഴുന്നെള്ളത്തിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമായി നപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂരം നടത്തിപ്പിലെ ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂരത്തിന് നടപ്പില്‍ വരുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്നും ആഘോഷങ്ങള്‍ക്കൊപ്പം സുരക്ഷയും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരവൂര്‍ ദുരിതാശ്വാസനിധിയിലേക്ക് തിരുവമ്പാടി- പാറമേക്കാവ് ദേവസ്വങ്ങള്‍ അഞ്ചുലക്ഷം രൂപ നല്‍കി. ഹൈക്കോസടതി ഉത്തരവോടെ പൂരം നടത്തിപ്പു സംബന്ധിച്ച ആശങ്കകള്‍ മാറിയതായും ദേവസ്വങ്ങള്‍ അറിയിച്ചു. പൂരം തൃശൂരിന്റെ സാമൂഹിക ജീവിതത്തിന്റെ ഭാഗമാണെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഉപാധികളോടെ പൂരം നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു.

Read More >>