ധോണി ദിവസേന പാഴാക്കുന്നത് 15000 ലിറ്റര്‍ വെളളം

റാഞ്ചി: രാജ്യം കടുത്ത വരള്‍ച്ച നേരിടുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ വീട്ടിലെ നീന്തല്‍ കുളത്തിനുവേണ്ടി ആയിരകണക്കിന്...

ധോണി ദിവസേന പാഴാക്കുന്നത് 15000 ലിറ്റര്‍ വെളളം

Dhoni

റാഞ്ചി: രാജ്യം കടുത്ത വരള്‍ച്ച നേരിടുന്നതിനിടെ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോണിയുടെ വീട്ടിലെ നീന്തല്‍ കുളത്തിനുവേണ്ടി ആയിരകണക്കിന് ലിറ്റര്‍ വെളളം പാഴാക്കുന്നതായി ധോണിയുടെ അയല്‍വാസികള്‍ പരാതിപ്പെടുന്നു.

റാഞ്ചിയിലുളള ധോണിയുടെ വീട്ടിലെ നീന്തല്‍കുളത്തില്‍ വെളളം നിറയ്ക്കുന്നതുമൂലം സമീപത്തെ വിടുകളില്‍ ആവശ്യത്തിനുളള വെളളം ലഭിക്കുന്നില്ലെന്നും 5000 ത്തോളം കുടുംബങ്ങള്‍ ശുദ്ധജലം കിട്ടാതെ കഷ്ടപ്പെടുമ്പോള്‍ ദിനംപ്രതി 15000 ലിറ്റര്‍ വെളളം ധോണി നീന്തല്‍കുളത്തിനായി പാഴാക്കി കളയുകയാണെന്ന് എന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇത് സംബന്ധിച്ച പരാതി ധോണിയുടെ അയല്‍വാസികള്‍ സംസ്ഥാന റവന്യൂ മന്ത്രി അമര്‍ ബൗരിക്ക് നല്‍കി.


റാഞ്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ ശുദ്ധജലവിതരണ ടാങ്കറുകള്‍ ധോണിയുടെ വസതിയിലെ നീന്തല്‍ക്കുളം നിറയ്ക്കാനായി പതിവായി വെളളം എത്തിക്കാറുണ്ട്. ഇത് നിര്‍ത്തലാക്കണമെന്നും പകരം അത് ശുദ്ധജലക്ഷാമം നേരിടുന്ന കുടുംബങ്ങള്‍ക്ക് നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

എന്നാല്‍,നാട്ടുകാരുടെ ഈ ആരോപണങ്ങളെ നിഷേധിച്ചു ധോണിയുടെ ഉപദേഷ്ടാവ് രംഗത്ത്എത്തി. താരം വീട്ടിലുളള സമയങ്ങളില്‍ മാത്രമാണ് നീന്തല്‍കുളം നിറയ്ക്കാറുളളത് എന്നും അനാവിശ്യ വിവാദങ്ങളിലേക്ക് താരത്തെ വലിച്ചു ഇഴക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

Read More >>