പൂറ്റിങ്ങൽ വെടിക്കെട്ടിന്നു കലക്ടര്‍ അനുവാദം നല്‍കിയെന്ന് ക്ഷേത്രം ഭാരവാഹികളുടെ മൊഴി

പൂറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ കലക്ടറിന്റെ മൗനാനുവാദം ലഭിച്ചിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി....

പൂറ്റിങ്ങൽ വെടിക്കെട്ടിന്നു കലക്ടര്‍ അനുവാദം നല്‍കിയെന്ന് ക്ഷേത്രം ഭാരവാഹികളുടെ മൊഴി

paravoor-temple-committee-1.jpg.image.784.410

പൂറ്റിങ്ങൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിന് ജില്ലാ കലക്ടറിന്റെ മൗനാനുവാദം ലഭിച്ചിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികൾ അന്വേഷണ സംഘത്തിന് മൊഴി നൽകി. കലക്ടറിന്റെ നിർദ്ദേശപ്രകാരമാണ് വെടിക്കെട്ടിന് അനുകൂലമായി പോലീസ് റിപ്പോർട്ട് നൽകിയതെന്നും ഇവർ പറഞ്ഞു.

ഏപ്രിൽ 8.00 തീയതി 2 മണിക്കാണ് ജില്ലാ കലക്ടർ വെടിക്കെട്ടിന് അനുമതി നിഷേധിച്ചത്. എന്നാൽ വർഷങ്ങളായി പിന്തുർന്നു വരുന്ന ആചാരമായതിനാൽ, അനുമതി നൽകണമെന്ന് തങ്ങൾ വീണ്ടും സമ്മർദ്ദം ചെലുത്തി ആവശ്യപ്പെട്ടു. പോലീസിൽ നിന്നും അനുകൂലമല്ലാത്ത റിപ്പോർട്ടാണ് ലഭിച്ചിട്ടുള്ളതെന്നും അതുകൊണ്ടുതന്നെ മറിച്ചൊരു തീരുമാനത്തിലെത്തുവാൻ കഴിയില്ലെന്നും കലക്ടർ അറിയിച്ചു. പോലീസിൽ നിന്നും അനുകൂല റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ അനുമതി നൽകാമെന്ന് കലക്ടർ അറിയിച്ചതിനെ തുടർന്നാണ് തങ്ങൾ കമ്മീഷണറിൽ നിന്നും റിപ്പോർട്ട് വാങ്ങിയത്.റിപ്പോർട്ട് വാങ്ങി വെടിക്കെട്ടു നടത്താൻ കലക്ടർ ഉത്തരവു നൽകി. ഈ വിവരം എ.ഡി.എമ്മിനെ അറിയിച്ചിട്ടുമുണ്ട്.


പ്രതികളുടെ മൊഴിയെ തുടർന്ന്, കലക്ടറിന്റെ ചേംബറിലെ അന്നേ ദിവസമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുവാൻ ക്രൈം ബ്രാഞ്ച് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകിയിട്ടുണ്ട്.

പരവൂർ പൂറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടപകടം നടന്നിട്ട് ഇന്ന് ഒരാഴ്ച തികയുന്നു. 107 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. കാണാതാവർക്കുള്ള കാത്തിരിപ്പിൽ ഇപ്പോഴും ബന്ധുക്കൾ ഈ ദുരന്തഭൂമിയിലേക്ക് എത്തുന്നു. 300ലേറെ പേർ ചികിൽസയിലാണ്.

ഇതിനിടെ വെടിക്കെട്ടിന്റെ പ്രധാന കരാറുകാരൻ കൃഷ്ണൻകുട്ടി എറണാകുളത്തെ ഒരു ലോഡ്ജിൽ നിന്നും ഭാര്യ അനാർക്കലിയ്ക്കൊപ്പം പോലീനെ കബളിപ്പിച്ചു കടന്നുകളഞ്ഞതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.രണ്ടുദിവസം മുമ്പാണ് കൃഷ്ണന്‍കുട്ടി ലോഡ്ജില്‍ എത്തിയത്. കൃഷ്ണന്‍കുട്ടിയുടെ സഹോദരനേയും മകനേയും പോലീസ് നേരത്തെ അറസ്ററ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

Read More >>