സികെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കും

തിരുവനന്തപുരം: ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. സികെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍...

സികെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സുല്‍ത്താന്‍ ബത്തേരിയില്‍ മത്സരിക്കും

ck-janu

തിരുവനന്തപുരം: ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ ജാനു ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും. സികെ ജാനു സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അറിയിച്ചു.

നേരത്തേ, തിരഞ്ഞെടുപ്പില്‍ സികെ ജാനു ബിജെപിയുമായി സഹകരിക്കുമെന്ന് വാര്‍ത്ത വന്നിരുന്നു. പാര്‍ട്ടിയില്‍ നിന്നും അകന്നു നില്‍ക്കുന്ന ജനവിഭാഗങ്ങളെ ഒരുമിച്ചു കൊണ്ട് വരിക എന്ന നീക്കത്തിന്റെ ഭാഗമായി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സംസ്ഥാന ഘടകം ആദിവാസി ഗോത്ര സഭയെ സമീപിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

എന്നാല്‍, ജനകീയ സമരങ്ങളിലൂടെ ഉയര്‍ന്നു വന്ന സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നായിരുന്നു ബിജെപിയുമായി ചേരുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് സികെ ജാനു നേരത്തേ പറഞ്ഞിരുന്നത്. ആരുമായും താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സികെ ജാനു വ്യക്തമാക്കിയിരുന്നു.

കുമ്മനത്തിന്റെ പുതിയ പ്രഖ്യാപനത്തോടുള്ള ജാനുവിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.