ജാതി സര്‍ട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നു എന്ന പരാതിയുമായി സി.കെ.ജാനു

മാനന്തവാടിയിൽ നിന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ ജാനുവിന് ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് നൽകുന്നതിന്...

ജാതി സര്‍ട്ടിഫിക്കറ്റ് വൈകിപ്പിക്കുന്നു എന്ന പരാതിയുമായി സി.കെ.ജാനു

janu

മാനന്തവാടിയിൽ നിന്നു നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥി സി.കെ ജാനുവിന് ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് നൽകുന്നതിന് കാലത്താമസം വരുത്തുന്നതായി പരാതി. മാനന്തവാടി തഹസിൽദാർക്കെതിരെയാണ് സി.കെ ജാനു പരാതിപ്പെടുന്നത്.

പട്ടികവർഗ്ഗ സംവരണ മണ്ഡലമായ സുൽത്താൻ ബത്തേരിയിൽ മത്സരിക്കുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കേറ്റ് കൂടി ഹാജരാക്കേണ്ടതുണ്ട്. ഇതിനായി താൻ തിരുനെല്ലി വില്ലേജ് ഓഫീസറുടെ ക്ലിയൻസ് സാക്ഷ്യപത്രവുമായി മാനന്തവാടി തഹസിൽദാറുടെ ഓഫീസിലെത്തി. അന്വേഷണ റിപ്പോർട്ട് സഹിതമാണ് വില്ലേജ് ഓഫീസർ ക്ലിയറൻസ് സർട്ടിഫിക്കേറ്റ് നൽകിയത്. എന്നാൽ, അനാവശ്യമായി തന്റെ അപേക്ഷ തഹസിൽദാർ വൈകിപ്പിക്കുന്നു.. ജാനു പറഞ്ഞു.


വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയിട്ടു കൂടിയും, വീട്ടിൽ വിദ്യാഭ്യാസമുള്ള ആരുടെയെങ്കിലും 'സാക്ഷ്യപത്രം വേണമെന്ന് തഹസിൽദാർ ആവശ്യപ്പെട്ടു.തനിക്ക് വിദ്യാഭ്യാസം കുറവാണ് എന്ന് പറഞ്ഞു, ആറാം ക്ലാസ് വരെ പഠിച്ച സഹോദരന്റെ സാക്ഷ്യപത്രം നൽകി. അപ്പോൾ അയൽവാസികളായ രണ്ടു പേരുടെ സർട്ടിഫിക്കേറ്റ് കൂടി വേണമെന്നായി. അതും നൽകി. കൂടാതെ താൻ 'അടിയാത്തി' വിഭാഗക്കാരിയാണെന്ന നോട്ടറി സർട്ടിഫിക്കേറ്റും ഹാജരാക്കി.

ഇത്രയെല്ലാം രേഖകൾ സമർപ്പിച്ചിട്ടും തഹസിൽദാർ ജാതി സർട്ടിഫിക്കേറ്റ് നൽകാൻ മടിച്ചു. തനിക്ക് കോടതി കയറാനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. തഹസിൽദാർ തന്നെ ജാതി പറഞ്ഞു അക്ഷേപിച്ചു എന്നും, ക്ലിയൻസ് സർട്ടിഫിക്കേറ്റ് നൽകിയ തിരുനെല്ലി വില്ലേജ് ഓഫീസറോടും തഹസിൽദാർ രോക്ഷാകുലനാകുകയും ചെയ്തു എന്നും ജാനു പരാതിപ്പെടുന്നു.

തന്റെ പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. കൂടാതെ, ഇതര നിയമ നടപടികളും സ്വീകരിക്കുമെന്നും ജാനു പറഞ്ഞു.