ജിദ്ദയില്‍ വിമാനത്താവള അധികൃതര്‍ക്ക് യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ നിര്‍ദ്ദേശം

ജിദ്ദ: വിമാനത്താവള അധികൃതര്‍ക്ക് യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ സിവില്‍ എവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ...

ജിദ്ദയില്‍ വിമാനത്താവള അധികൃതര്‍ക്ക് യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ നിര്‍ദ്ദേശം

airport

ജിദ്ദ: വിമാനത്താവള അധികൃതര്‍ക്ക് യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ സിവില്‍ എവിയേഷന്‍ അതോറിറ്റിയുടെ നിര്‍ദ്ദേശം. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അതോറിറ്റി ഇങ്ങനെ ഒരു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

ലോകത്തിന്റെ പല ഭാഗത്ത്‌ നിന്നും യാത്രക്കാര്‍ വരികയും പോവുകയും ചെയ്യുന്ന വിമാനത്താവളം പോലുള്ള ഒരു സ്ഥലത്ത് യാത്രക്കാരോട് മോശമായി പെരുമാറുന്നത് രാജ്യത്തിന് തന്നെ അപമാനകരവും അപകീര്‍ത്തികരവുമാണെന്ന് എവിയേഷന്‍ അതോറിറ്റി വിലയിരുത്തുന്നു. ഇത്തരം പ്രവണതകള്‍ മുളയിലെ തുടച്ചു നീക്കുകയെന്നതാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.


പുകവലി നിരോധിത മേഘലകളില്‍ അധികൃതര്‍ തന്നെ പുക വലിക്കുക, യാത്രക്കാരുടെ രേഖകള്‍ അശ്രദ്ധമായി പരിഗണിക്കുക,ജോലിക്കിടയില്‍ മൊബൈല്‍ ഉപയോഗിക്കുക, മോശമായി സംസാരിക്കുക പ്രതികരിക്കുക പ്രവര്‍ത്തിക്കുക തുടങ്ങി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരെ പറ്റി വ്യാപകമായ പരാതികളാണ് ഉയരുന്നത് എന്ന് സിവില്‍ എവിയേഷന്‍ അതോറിറ്റി വ്യക്തമാക്കി.

ഈ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനും സിവില്‍ എവിയേഷന്‍ അതോറിറ്റിയുടെ പുതിയ അധ്യക്ഷന്‍ സുലൈമാന്‍ ബിന്‍ അബ്ദുള്ള അല്‍ ഹംദാന്‍റെനേത്രിത്വത്തില്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. വിമാനത്താവളങ്ങളില്‍ പാലിക്കേണ്ട നിയമങ്ങളെ പറ്റിയുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം യുഎഇയിലെ എല്ലാ എയര്‍പോര്‍ട്ട് മാനേജര്‍മാര്‍ക്കും അയച്ചു കഴിഞ്ഞു.

ആദ്യ ഘട്ടത്തില്‍ നിര്‍ദ്ദേശം മാത്രമാണ് നല്‍കുന്നത് എങ്കിലും ഭാവിയില്‍ ഈ നിയമങ്ങള്‍ തെറ്റിക്കുന്ന ഉദ്യോഗസ്ഥര്‍ വലിയ പിഴ നല്‍കേണ്ടി വരും.