വിന്‍ഡീസ് താരങ്ങളുടെ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

മുംബൈ: ഇന്ത്യയെ തകര്‍ത്ത് ട്വന്റി-20 ലോകകപ്പില്‍ ഫൈനല്‍ പ്രവേശനം നേടിയ വെസ്റ്റ് ഇന്‍ഡീസിന്റെ ആഹ്ലാദപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍...

വിന്‍ഡീസ് താരങ്ങളുടെ നൃത്തച്ചുവടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

West-Indies

മുംബൈ: ഇന്ത്യയെ തകര്‍ത്ത് ട്വന്റി-20 ലോകകപ്പില്‍ ഫൈനല്‍ പ്രവേശനം നേടിയ വെസ്റ്റ് ഇന്‍ഡീസിന്റെ ആഹ്ലാദപ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ക്രിസ് ഗെയിലിന്റേയും ബ്രാവോയുടേയും തകര്‍പ്പന്‍ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞാടുന്നത്. വാംഖഡെയില്‍ ഇന്നലെ നടന്ന സെമിഫൈനല്‍ പോരാട്ടത്തില്‍ ഇന്ത്യയെ തകര്‍ത്തെറിഞ്ഞതിന്റെ മുഴുവന്‍ ആവേശവും ആത്മവിശ്വാസവും താരങ്ങളില്‍ കാണാം.

ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സിന്റെ വിജയലക്ഷ്യം അനായാസമായാണ് വിന്‍ഡീസ് കീഴടക്കിയത്. കാത്തിരിക്കാം വെസ്റ്റിന്‍ഡീസ്-ഇംഗ്ലണ്ട് ഫൈനലിനായി.

Read More >>