'കത്തി'യുടെ തെലുങ്ക് റീമേക്കില്‍ ചിരഞ്ജീവി നായകന്‍

ആരാധകര്‍ കാത്തിരിക്കുന്ന തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ 150-ആം ചിത്രത്തിന്റെ ചിത്രീകരണം വെള്ളിയാഴ്ച ആരംഭിക്കുന്നു. വിജയ്‌യും സാമന്തയും നായികാ...

bhftr

ആരാധകര്‍ കാത്തിരിക്കുന്ന തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവിയുടെ 150-ആം ചിത്രത്തിന്റെ ചിത്രീകരണം വെള്ളിയാഴ്ച ആരംഭിക്കുന്നു. വിജയ്‌യും സാമന്തയും നായികാ നായകന്മാരായ തമിഴ് ചിത്രം 'കത്തി'യുടെ റീമേക്കാന് ചിരഞ്ജീവിയുടെ 15൦-ആം ചിത്രം.

ലൈക്ക പ്രോടക്ഷന്‍ന്സിന്റെ ബാനറില്‍ ചിരഞ്ജീവിയുടെ മകനായ നടന്‍ റാം ചരന്‍ തേജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് വി.വി വിനായക് ആണ്. ചിത്രത്തിന്റെ പേര് ഇനിയും നിശ്ചയിച്ചിട്ടില്ല.

ചിത്രത്തില്‍ ചിരഞ്ജീവി ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നു എന്നാണു അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വാര്‍ത്ത. സിനിമയിലെ നായികയെയോ മറ്റു താരങ്ങളെയോക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.