മസൂദ് അസറിനെ വിലക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെ ചൈന

ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെതിരെ വിലക്ക് കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ നടത്തിയ നീക്കത്തിനെതിരെ ചൈന രംഗത്ത്.പത്താന്‍കോട്ട്...

മസൂദ് അസറിനെ വിലക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിനെതിരെ ചൈന

masood-azhar


ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെതിരെ വിലക്ക് കൊണ്ടുവരാന്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ നടത്തിയ നീക്കത്തിനെതിരെ ചൈന രംഗത്ത്.


പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന മസൂദ് അസറിനെ വിലക്കാന്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ അപേക്ഷ നല്‍കിയെങ്കിലും ഈ അപേക്ഷ പരിഗണിക്കുന്നതിനും നിന്നും കമ്മറ്റിയെ ചൈന വിലക്കി.


ഭീകരപ്രവര്‍ത്തനത്തിനെതിരായ ഇന്ത്യയുടെ നീക്കത്തിന്തടസുമായി നിരന്തരം പ്രത്യക്ഷപ്പെടുന്ന ചൈന മസൂദ് അസറിന്‍റെ കാര്യത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തണമെന്നും ഇതിനു ശേഷം മാത്രമേ ഒരു നിലപാട് സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്നും പറയുകയായിരുന്നു.  പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് അസറിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് ഇന്ത്യ കമ്മിറ്റിക്ക് കത്തയച്ചിരുന്നു. സംഭവത്തില്‍ അസറിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ യു എന്നിന് സമര്‍പ്പിച്ചിരുന്നു.


യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവരുള്‍പ്പെട്ട ഭീകരവിരുദ്ധ നിര്‍വാക സമിതി ഡയറക്ടറേറ്റിനു മുന്‍പാകെ ഇന്ത്യ അസറിനെതിരായ നടപടിക്ക് ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ ആക്ഷേപം ഉന്നയിക്കുന്നതിനുള്ള സമയപരിധി അവസാനിക്കുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് ചൈന എതിര്‍പ്പുമായി എത്തുകയായിരുന്നു.

Read More >>