മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന

ഭീകര സംഘടനയായ ജയ്‌ഷെ-ഇ-മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍...

മസൂദ് അസ്ഹറിനെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കത്തിനെതിരെ ചൈന

Mazood

ഭീകര സംഘടനയായ ജയ്‌ഷെ-ഇ-മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടനയുടെ ആഗോള ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്കെതിരെ നിലപാട് ആവര്‍ത്തിച്ച് ചൈന. വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് തങ്ങളുടെ നിലപാടെന്ന് യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ സയിദ് അക്ബറുദീന്റെ വിമര്‍ശനത്തോടുള്ള പ്രതികരണമായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

തങ്ങളെ ഉദ്ദേശിച്ച് അദൃശ്യമായ വീറ്റോ എന്ന അക്ബറുദ്ദീന്റെ പ്രസ്താവന തങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണെ്ടന്നും ചൈന വ്യക്തമാക്കി. ഇന്ത്യയും ചൈനയും ഭീകരതയുടെ ഇരകളാണെന്നും ആഗോള ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ചൈന വലിയ പങ്കാണ് വഹിക്കുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. മസൂദ് അസ്ഹറിന്റെ കാര്യത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ ഇന്ത്യയുമായി ഇതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ തങ്ങള്‍ ആശയവിനിമയം നടത്തിവരുകയാണെന്നും ചൈന അറിയിച്ചു.

വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് 18ന് റഷ്യ, ഇന്ത്യ, ചൈന വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ മോസ്‌കോയില്‍ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ചര്‍ച്ച നടത്തും.