വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഭൂമി വിവാദങ്ങള്‍ നിര്‍ത്താതെ പിന്‍തുടരുകയാണ്. വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ ...

വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

Chandy_1606564f_2655211f

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഭൂമി വിവാദങ്ങള്‍ നിര്‍ത്താതെ പിന്‍തുടരുകയാണ്. വൈക്കം ചെമ്പില്‍ 150 ഏക്കര്‍ വയല്‍ നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെന്ന രേഖകള്‍ പുറത്തുവന്നു. വിവാദ വയല്‍നികത്തല്‍ ഉത്തരവിന് പിന്നിലെ മുഖ്യമന്ത്രിയുടെ പങ്ക് മന്ത്രിസഭായോഗത്തിനുള്ള കുറിപ്പ് വ്യക്തമാക്കുന്നുണ്ട്. 150.73 ഏക്കര്‍ ഭൂമിക്ക് ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷ മന്ത്രിസഭായോഗത്തിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു.


വ്യവസായവകുപ്പിന് കീഴിലുള്ള ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ പദ്ധതി പരിശോധിക്കുകയും പ്രസ്തുത പദ്ധതി സാമ്പത്തിക വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാകുമെന്ന് വിലയിരുത്തുകയുമായിരുന്നു. നിബന്ധനകള്‍ പാലിക്കുന്നതായി വ്യവസായവകുപ്പും അറിയിച്ചതോടെയാണ് മുഖ്യമന്ത്രി ഫയല്‍ മന്ത്രിസഭായോഗത്തില്‍ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടത്.

വൈക്കം താലൂക്കിലെ ചെമ്പില്‍ മിച്ചഭൂമിയില്‍ ഇളവ് അനുവദിച്ച് റവന്യൂ വകുപ്പാണ് ഉത്തരവിറക്കിയിരുന്നത്. ടൗണ്‍ഷിപ് പദ്ധതിക്കായി 150 ഏക്കര്‍ വയല്‍ നികത്തുന്നതിന് മുന്നോടിയായാണ് സ്വകാര്യ കമ്പനിക്കുവേണ്ടി റവന്യൂ വകുപ്പ് ഇളവ് അനുവദിച്ചത്. സ്മാര്‍ട്ട് ടൗണ്‍ഷിപ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കുവേണ്ടി ചെമ്പ് വില്ലേജിലെ ആറാദുകരി പാടശേഖരം ഉള്‍പ്പെടുന്ന 150.73 ഏക്കര്‍ സ്ഥലത്തിനായാണ് ഉത്തരവിറക്കിയത്. കേരള ഭൂപരിഷ്‌കരണനിയമം സെക്ഷന്‍ 81 (13) പ്രകാരം സമൃദ്ധി വില്ലേജ് പ്രോജക്ട് ആരംഭിക്കുന്നതിന് സ്വകാര്യ കമ്പനിക്കുവേണ്ടി മുന്‍കൂര്‍ ഇളവ് അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വിശ്വാസ് മത്തേയാണ് ഉത്തരവിറക്കിയത്.

കേരള ഭൂപരിഷ്‌കരണനിയമ പ്രകാരം വ്യവസായവാണിജ്യസ്ഥാപനങ്ങള്‍ക്ക് മിച്ചഭൂമി പരമാവധി 15 ഏക്കര്‍വരെയേ കൈവശംവെക്കാനാവൂ എന്നിരിക്കേ 2008ലെ നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി നിലംനികത്താന്‍ പ്രത്യേക ഇളവ് അനുവദിച്ച് നിയമാനുസൃതമാക്കാനുള്ള നീക്കമാണെന്ന് മന്ത്രിസഭ നടത്തിയിരിക്കുന്നത്. വിനോദസഞ്ചാരം, വിദ്യാഭ്യാസം, വാണിജ്യവ്യവസായം, വിവരസാങ്കേതികവിദ്യ എന്നീ മേഖലകള്‍ ഉള്‍പ്പെടുന്ന സമൃദ്ധി വില്ലേജ് പദ്ധതി നടപ്പാക്കുന്നതിന് ജില്ലാ കലക്ടര്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് ഉത്തരവിറങ്ങിയത്.

cm-Fin-1 cm-Fin-2 cm-Fin-3

Read More >>