ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം സരിതയെ വിളിച്ചെന്ന് മുന്‍ പിഎ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായിരിക്കേ രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരം സരിതാ നായരെ വിളിച്ചതായി ചെന്നിത്തലയുടെ മുന്‍ പിഎ ടിജി പ്രദോഷ്....

ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം സരിതയെ വിളിച്ചെന്ന് മുന്‍ പിഎ

Ramesh-Chennithala-Home-Minister-Kerala

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായിരിക്കേ രമേശ് ചെന്നിത്തലയുടെ നിര്‍ദേശ പ്രകാരം സരിതാ നായരെ വിളിച്ചതായി ചെന്നിത്തലയുടെ മുന്‍ പിഎ ടിജി പ്രദോഷ്. സോളാര്‍ കമ്മീഷന് മുമ്പിലാണ് പ്രദോഷിന്റെ മൊഴി.

ചെന്നിത്തലയുടെ പേര് പറഞ്ഞ് സരിത കേന്ദ്ര മന്ത്രി പളനി മാണിക്യത്തെ വിളിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ അറിയാനാണ് സരിതയെ വിളിച്ചത്. തന്റെ പേര് പറഞ്ഞ് കേന്ദ്രമന്ത്രിയെ സരിത വിളിച്ചതിനെ കുറിച്ച് ആരായാന്‍ ചെന്നിത്തല പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സരിതയെ വിളിച്ചതെന്നാണ് പ്രദോഷിന്റെ മൊഴി.

2012ലാണ് ചെന്നിത്തല പറഞ്ഞിട്ട് താന്‍ സരിതയെ വിളിച്ചത്. രമേശ് ചെന്നിത്തലയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച സരിത ഫോണ്‍ വിളിച്ച് ഇതിനായി സമയം ആവശ്യപ്പെടുകയും ചെയ്‌തെന്ന് പ്രദോഷ് കമീഷനെ അറിയിച്ചു. സരിതയുമായി പ്രദോഷ് 127 തവണ ഫോണില്‍ സംസാരിച്ചിരുന്നതായി സോളര്‍ കമ്മീഷന്റെ കണ്ടെത്തല്‍.

Read More >>