യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒരു മണിക്കൂര്‍ നേരത്തേ വിടും

അബുദാബി: യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം കുറച്ചു.മേയ് ഒന്നു മുതല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെ...

യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഒരു മണിക്കൂര്‍ നേരത്തേ വിടും

school-in-UAE

അബുദാബി: യുഎഇയില്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം കുറച്ചു.

മേയ് ഒന്നു മുതല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവൃത്തി സമയം ഒരു മണിക്കൂര്‍ കുറയും. ദേശീയ ഗാനത്തിന് 5 മിനിറ്റ് അനുവദിച്ചിട്ടുണ്ട്.  മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ ഓരോ ക്ലാസുകളും 40 മിനിട്ടായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആദ്യ ക്ലാസ് 45 മിനിട്ടായിരിക്കും.

മെയ്‌ ഒന്ന് മുതല്‍ ആണ്‍കുട്ടികളുടെ സ്‌കൂളുകള്‍ 7.15 ആരംഭിച്ച് 12.50ന് അവസാനിക്കും. സെക്കന്ററി സ്‌കൂളുകളില്‍ ഉച്ചയ്ക്ക് 2.35ന് അവസാനിക്കുന്ന ക്ലാസുകള്‍ 1.35ന് അവസാനിക്കും.

പെണ്‍കുട്ടികളുടെ സ്‌കൂളുകള്‍ രാവിലെ 8 മണിക്കാണ് ആരംഭിക്കുന്നത്. 1.35ന് സ്‌കൂള്‍ പ്രവൃത്തിസമയം അവസാനിക്കും. സെക്കന്ററി സ്‌കൂളുകള്‍ 2.20ന് ക്ലാസുകള്‍ അവസാനിപ്പിക്കും.