സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്

ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വിലയിൽ  നാലു രൂപ കുറച്ചു. രാജ്യാന്തര വിപണയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ ഉണ്ടായ കുറവിനെ തുടർന്നാണ്എണ്...

സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്

gas

ന്യൂഡൽഹി: സബ്സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന്റെ വിലയിൽ  നാലു രൂപ കുറച്ചു. രാജ്യാന്തര വിപണയിൽ അസംസ്‌കൃത എണ്ണയുടെ വിലയിൽ ഉണ്ടായ കുറവിനെ തുടർന്നാണ്എണ്ണകമ്പനികള്‍ വില കുറച്ചത്. . ഫെബ്രുവരിയിൽ 82.50 രൂപയും മാർച്ചിൽ 61.50 രൂപയും നേരത്തെ കുറച്ചിരുന്നു.

അതേസമയം വിമാന ഇന്ധന വിലയിൽ 8.7% വർദ്ധന വരുത്തിയിട്ടുണ്ട്. ആയിരം ലിറ്ററിന് 42,157 രൂപയാണ് പുതിയ വില.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരത് പെട്രോളിയം എന്നീ കമ്പനികള്‍ ഓരോ മാസം ഒന്നാം തീയതിയും യോഗം ചേർന്നാണ് രാജ്യന്തര വിലയെ അടിസ്ഥാനമാക്കി ഗ്യാസ് സിലിണ്ടറിന്റെ വില പുതുക്കി നിശ്ചയിക്കുന്നത്.

Read More >>