ചാമ്പ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോ സെമിയില്‍, ബാഴ്സലോണ പുറത്ത്

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ പുറത്ത്. അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2 ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയാണ് ബാഴ്സ...

ചാമ്പ്യന്‍സ് ലീഗ്; അത്‌ലറ്റിക്കോ സെമിയില്‍, ബാഴ്സലോണ പുറത്ത്

rayal

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്സലോണ പുറത്ത്. അത്‌ലറ്റിക്കോ മാഡ്രിഡിനോട് 2 ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയാണ് ബാഴ്സ ലീഗില്‍ നിന്നും പുറത്തായത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ മുന്‍തൂക്കം ബാഴ്സക്ക് ലഭിച്ചുവെങ്കിലും രണ്ടാം പകുതിയില്‍ ആന്റോണ്‍ ഗ്രിസ്‌മാന്റെ 2 ഗോളുകളിലൂടെ  അത്‌ലറ്റിക്കോ വിജയം സ്വന്തമാക്കുകയായിരുന്നു. 36-ആം മിനിറ്റില്‍ ആദ്യ ഗോള്‍ നേടിയ ഗ്രിസ്മാന്‍ 88-ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളും നേടി.

അതേസമയം ഇന്ന് നടന്ന മറ്റൊരു ക്വാര്‍ട്ടറില്‍ ബെന്ഫിക്കയോട് സമനില നേടിയ ബയരന്‍ മ്യൂണിക്കും സെമിയിലേക്ക് പ്രവേശനം നേടി. പി.എസ്.ജിയെ തോല്‍പ്പിച്ച മാഞ്ചസ്റ്ററും വോള്‍ഫ്സ്ബെര്‍ഗിനെ പരാജയപ്പെടുത്തിയ റയല്‍ മാഡ്രിഡുമാണ് ലീഗിലെ മറ്റു സെമി ഫൈനലിസ്റ്റുകള്‍. ഏപ്രില്‍ 15നാണ് സെമി ഫൈനല്‍ മത്സരങ്ങള്‍.

Read More >>