പരവൂര്‍ ദുരന്തം: വെടിക്കെട്ട് നടന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: പൂറ്റിങ്ങലില്‍ നടന്നത് കടുത്ത നിയമലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വെടിക്കെട്ടുമായി ബന്ധുപ്പെട്ട് ഏഴ് ചട്ടലംഘനങ്ങള്‍...

പരവൂര്‍ ദുരന്തം: വെടിക്കെട്ട് നടന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയെന്ന് കേന്ദ്ര സര്‍ക്കാര്‍

paravoor

കൊച്ചി: പൂറ്റിങ്ങലില്‍ നടന്നത് കടുത്ത നിയമലംഘനമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. വെടിക്കെട്ടുമായി ബന്ധുപ്പെട്ട് ഏഴ് ചട്ടലംഘനങ്ങള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വെടിക്കെട്ട് നടന്നത്. സ്‌ഫോടക വസ്തു നിയമം പാലിക്കപ്പെട്ടിട്ടില്ല. സംഭവത്തില്‍ തങ്ങളുടേതായ രീതിയില്‍ അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നതായും കേന്ദ്രം  കോടതിയെ അറിയിച്ചു. ജസ്റ്റിസ് ചിദംബരേഷിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

നിയമലംഘനങ്ങള്‍ നടന്നതായി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്പ്ലോസീവിന്റെ റിപ്പോര്‍ട്ടിലും വ്യക്തമാക്കുന്നുണ്ട്. നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറൈഡ് വന്‍തോതില്‍ ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ചീഫ് കണ്‍ട്രോളറുടെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് കൈമാറും.

Read More >>